National

അധോലോക നേതാവിനെ പട്ടാപ്പകൽ വെടിവച്ചു കൊന്നു; ഉത്തരവാദിത്വം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റ്

ജയ്പൂർ: കുപ്രസിദ്ധ അധോലോക നേതാവിനെ വെടിവച്ചു കൊന്നു. ഇയാൾ ഉൾപ്പെടെ രണ്ട് പേർ ഗുണ്ട സംഘങ്ങളുടെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം സ്വന്തം വീട്ടിന് മുന്നിൽ വച്ചാണ് അധോലോക നേതാവ് രാജു തേത്ത് കൊല്ലപ്പെട്ടത്. രാവിലെ 9.30ന് സിക്കാർ നഗരത്തിലെ പിപ്രാലി റോഡിൽ വച്ചാണ് കൊലയാളി സംഘം ഇയാൾക്കെതിരെ വെടിയുതിർത്തതെന്നാണ് പോലീസ് പറയുന്നത്.

തേത്തിന് രാജസ്ഥാനിലെ ഷെഖാവതി മേഖലയിൽ മറ്റൊരു അധോലോക സംഘവുമായി കിട മത്സരമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം നാലുപേർ ഒരു തെരുവിൽ വച്ച് രാജു തേത്തിനെതിരെ വെടിയുതിർക്കുന്നത് കാണാം. തുടർന്ന് സ്ഥലത്ത് നിന്ന് ഓടിപ്പോകുകയും ചെയ്യുന്നു. അവരിൽ ഒരാൾ വഴിയാത്രക്കാരെയും സാക്ഷികളെയും ഭയപ്പെടുത്താൻ വായുവിലേക്ക് വെടിയുതിർക്കുന്നതും വീഡിയോയിൽ ഉണ്ട്.

കൊലപാതകത്തിന് തൊട്ടുപിന്നാലെ ലോറൻസ് ബിഷ്‌ണോയി സംഘത്തിൽപ്പെട്ട രോഹിത് ഗോദാര എന്ന വ്യക്തി ഫേസ്ബുക്കിൽ കൊലപാതകത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് എത്തിയിട്ടുണ്ട്. തേത്തിന്റെ കൊലപാതകം ആനന്ദ്പാൽ സിംഗിന്റെയും ബൽബീർ ബനുദയുടെയും കൊലപാതകത്തിനുള്ള പ്രതികാരമാണെന്ന് ഇയാളുടെ പോസ്റ്റ് പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!