Local

കുന്ദമംഗലം എ എം എൽ പി സ്ക്കൂളിൽ ഷൂട്ട്ഔട്ട് മത്സരം നടത്തി

ലോകകപ്പ് ഫുട്ബാൾ മത്സരത്തിന്റെ ആവേശത്തിൽ കൊച്ചുകുട്ടികളിലെ ഫുട്ബോളിനോടുള്ള ഇഷ്ടം വർധിപ്പിക്കാനും ചെറു പ്രായത്തിലെ കായിക രംഗത്തേക്ക് ആകർഷിപ്പിക്കുവാനും വേണ്ടി കുട്ടികൾക്കായി നടത്തിയ ഷൂട്ട്ഔട്ട് മത്സരം മുൻ സന്തോഷ് ട്രോഫി മോഹൻബഗാൻ കളിക്കാരനും ,കേരള ഫുട്ബാൾ ട്രെയിനിങ് സെന്റർ ഹെഡ് കോച്ചുമായ നിയാസ് റഹ്‌മാൻ ഉദ്‌ഘാടനം ചെയ്തു .വിവിധ രാജ്യങ്ങളുടെ ജെയ്സി അണിഞ്ഞുകൊണ്ട് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ആൺകുട്ടികളുടെ വിഭാഗത്തിൽ അലിസഹ് വാൻ പെൺകുട്ടികളുടെ വിഭാഗത്തിൽ നഷ് വ ഫാത്തിമ എന്നിവർ ഒന്നാം സ്ഥാനം നേടി. വിജയികൾക്കുള്ള സമ്മാനം പി ടി എ പ്രസിഡന്റ് കെ ടി ബഷീർ വിതരണം ചെയ്തു. പ്രധാനാദ്ധ്യാപിക എൻ പി നദീറ ടീച്ചർ ,എം ഷാജു ,മുജീബുദ്ധീൻ കെ ടി ,ജി മുജീബുറഹ്മാൻ ,സുജീറ കെ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!