ഷാജി കാളിയേത്തിനെ കെപിസിസി അംഗമാക്കിയ തീരുമാനം കോൺഗ്രസ് മരവിപ്പിച്ചു.മലപ്പുറം ജില്ലയില്‍ നിന്നും ശശി തരൂരിന്റെ നാമനിർദേശ പത്രികയിൽ ഒപ്പിട്ട ഒരേയൊരു ഭാരവാഹിയായിരുന്നു ഷാജി. തരൂരിന്റെ മലപ്പുറത്തെ സ്വീകരണ പരിപാടിയിലും ഷാജി സജീവമായിരുന്നു. തരൂരിനെതിരെ കോട്ടയം ഡിസിസി രംഗത്ത് വന്നതിന് പിന്നാലെയാണ് ഷാജിയുടെ അംഗത്വം മരവിപ്പിച്ചിരിക്കുന്നത്. ഷാജിയെ കെപിസിസി അംഗമാക്കിയതിനെതിരെ നേരത്തെ പൊന്നാനി കോൺഗ്രസിൽ പ്രതിഷേധം ഉയർന്നിരുന്നു. ഈ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയുടെ നിർദേശ പ്രകാരമാണ് ഇപ്പോൾ നടപടിയെന്നാണ് ഡിസിസി പ്രസിഡന്റിന്റെ വിശദീകരണം.അതേസമയം സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ ശശി തരൂര്‍ എംപി ഇന്ന് കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. പാലായില്‍ സംഘടിപ്പിച്ചിരിക്കുന്ന കെ.എം ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തിലും തരൂര്‍ പങ്കെടുക്കും.
ഷാജി കാളിയത്തിനെ കെപിസിസി അംഗമാക്കിയ നടപടി മരവിപ്പിച്ചു;അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ തരൂരിന്റെ പത്രികയില്‍ ഒപ്പിട്ട ഏക ഭാരവാഹി

