കുഴിച്ചു മൂടുന്നതെല്ലാം ഇല്ലാതാവില്ലെന്നും കുഴിച്ചിട്ട വിത്തുകളെപ്പോലെ അവ മുളച്ചുവരുമെന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് കർഷകസമരത്തിന്റെ വിജയമെന്നും പി.കെ.പാറക്കടവ്.ശിഹാബുദ്ദീൻ ഇബ്നു ഹംസയുടെ ഹൃദയ ദർപ്പണം എന്ന പുസ്തകം ഹന്ന ജാബിറിന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. നൻമയുടെ വെളിച്ചം പ്രചരിപ്പിക്കുന്നവരാവണം എഴുത്തുകാരെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ടി.ശാക്കിർ അധ്യക്ഷത വഹിച്ചു. കെ.ടി.സൂപ്പി, ‘‘രചനകളിലെ ഹൃദയ സാന്നിദ്ധ്യം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഫൈസൽ പൈങ്ങോട്ടായി, ഡോ. എ.എ.ഹലീം, യാസിർ മുഹമ്മദ്, അബ്ദുല്ലക്കോയ കണ്ണങ്കടവ്, ബാബു സൽമാൻ, സി.വി.ഹംസക്കോയ എന്നിവർ സംസാരിച്ചു.ആയിഷ ഗാനമാലപിച്ചു. സിറാജുദ്ദീൻ ഇബ്നു ഹംസ സ്വാഗതവും ശിഹാബുദ്ദീൻ ഇബ്നു ഹംസ നന്ദിയും പറഞ്ഞു.
ഹൃദയ ദർപ്പണം പ്രകാശനം ചെയ്തു

