
കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 75 രൂപയാണ് കൂടിയത്. പവന് 600 രൂപയും ഉയർന്നു.ഗ്രാമിന് 4,590 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 36,720 രൂപയും. ഡിസംബർ രണ്ടിന്, ഗ്രാമിന് 4,515 രൂപയായിരുന്നു നിരക്ക്. പവന് 36,120 രൂപയും. കഴിഞ്ഞ 24 മണിക്കൂറിനിടെ അന്താരാഷ്‌ട്ര സ്വർണവില വൻ വർധന റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,836 ഡോളറാണ് നിലവിലെ നിരക്ക്. കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വർണ വിലയുടെ ട്രെൻഡ് താഴേക്കായിരുന്നു. അന്താരാഷ്ട്ര സ്വർണ നിരക്ക് ഒരു ഘട്ടത്തിൽ 1770 ഡോളർ വരെ കുറഞ്ഞിരുന്നു. ഓഗസ്റ്റ് ഏഴിന് 2,080 ഡോളറിൽ എത്തിയതിനു ശേഷമുള്ള തുടർച്ചയായുള്ള വിലയിടിവിലാണ് സ്വർണം 1,770 ഡോളറിലേക്ക് നീങ്ങിയത്.അന്താരാഷ്ട്ര സ്വർണ വില 1,770 ഡോളറിലെത്തിയതിനു ശേഷം ഇപ്പോൾ 1,836 ഡോളറിലേക്ക് നിരക്ക് വീണ്ടും ഉയർന്നു

