Kerala News

തെളിവുകൾ നിരത്തിയിട്ടും സംസ്ഥാന സർക്കാർ പരിഗണിച്ചില്ല;കശുവണ്ടി വികസന കോർപ്പറേഷനിൽ നടന്നത് വൻ അഴിമതി

CBI: A white elephant?

കശുവണ്ടി വികസന കോർപ്പറേഷനിൽ നടന്നത് വൻ അഴിമതിയെന്ന് സിബിഐ. തെളിവുകൾ നിരത്തിയിട്ടും സംസ്ഥാന സർക്കാർ പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. തെളിവുകളും സാക്ഷിമൊഴികളും പരിഗണിക്കാതെയാണ് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. മുൻ എംഡി കെ എ രതീഷും, മുൻ ചെയർമാൻ ആർ ചന്ദ്രശേഖറും അടക്കമുള്ളവർ അഴിമതിക്കായി ഗൂഡാലോചന നടത്തിയെന്നും സിബിഐ പറയുന്നു. സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയില്ലെങ്കിലും മുന്നോട്ട് പോകാനാണ് സിബിഐ തീരുമാനം. അഴിമതി സംബന്ധിച്ച കണ്ടെത്തലുകളെ സംസ്ഥാന സർക്കാർ സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറയുന്നു. ഒന്നാം പ്രതിയും കശുവണ്ടി വികസന കോ‌‌ർപ്പറേഷൻ മുൻ എംഡിയുമായ കെ എ രതീഷ്, മൂന്നാം പ്രതിയും മുൻ ചെയർമാനുമായ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖർ എന്നിവരടക്കമുളള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയുളള സിബിഐയുടെ അപേക്ഷ സംസ്ഥാന സർക്കാർ തളളിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ പ്രോസിക്യൂഷൻ അനുമതിയില്ലെന്നാണ് വ്യവസായ വകുപ്പ് സിബിഐക്ക് നൽകിയ മറുപടി. 500 കോടിയിലേറെ അഴിമതി നടന്നുവെന്ന ഹർജിയിൽ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!