കോഴിക്കോട്: അഖിലേന്ത്യാ അന്തർ-എൻ ഐ ടി ഹാൻഡ്‌ബോൾ, കബഡി, ബാസ്കറ്റ്ബാൾ ടൂർണമെന്റുകളിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. എൻഐടികെ സൂറത്ത്കലിൽ നടന്ന ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് എൻഐടിയിലെ വിദ്യാർഥികൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
ഒക്ടോബർ 27 നും 29 നും ഇടയിലാണ് മത്സരങ്ങൾ നടന്നത് നടന്നത്. കോച്ച് ശ്രീ. ടിബിൻ അഗസ്റ്റിൻ, ക്യാപ്റ്റൻ ജോർജ്ജ് സ്റ്റീഫൻ ലാം എന്നിവരുടെ പിന്തുണയോടെ ടീം വ്യക്തിഗത മികവ് നേടുന്നതിലും വിജയിച്ചു. ചിപ്പകുർത്തി പവൻ കല്യാൺ ടൂർണമെന്റിലെ മികച്ച ഷൂട്ടർ ആയും അഭിനവ് വിനയ് ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
ഓൾ ഇന്ത്യ ഇന്റർ-എൻഐടി കബഡി ടൂർണമെന്റിൽ പുരുഷന്മാരുടെ കബഡി ടീമും ശ്രദ്ധേയമായ പ്രകടനം നടത്തി. കബഡി പരിശീലകനായിരുന്ന വൈശാഖ് ടിപിയുടെ മാർഗനിർദേശവും ടീമംഗങ്ങളുടെ കഠിനാധ്വാനവും അവർക്ക് റണ്ണർഅപ്പ് സ്ഥാനം നേടാൻ സഹായകമായി. കബഡി ടീം ക്യാപ്റ്റൻ പി.പുരുഷോത്തം റെഡ്ഡി ടൂർണമെന്റിലെ ബെസ്റ്റ് റൈഡർ പദവിയും നേടി.
ഒക്ടോബർ മൂന്നാം വാരത്തിൽ മാളവ്യ എൻഐടി ജയ്പൂരിൽ നടന്ന അഖിലേന്ത്യ ഇന്റർ-എൻഐടി ടൂർണമെന്റിൽ എൻഐടി കാലിക്കറ്റിന്റെ പുരുഷ ബാസ്കറ്റ്ബോൾ ടീം റണ്ണേഴ്സ് അപ്പായിരുന്നു.