Kerala News

യുവതിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് നാടുവിട്ടു;പ്രതി നേപ്പാളില്‍ പിടിയില്‍

എറണാകുളം ജില്ലയിലെ എളംകുളത്ത് യുവതിയെ കൊന്ന് ഒളിവില്‍ പോയ പങ്കാളി രാംബഹദൂറിനെ നേപ്പാളില്‍ നിന്ന് പിടികൂടി,കഴിഞ്ഞ 25നാണ് എളംകുളം ടാഗോര്‍ നഗറിലെ വീട്ടില്‍ ഭാഗിരഥി ഥാമിയെന്ന യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിലും കമ്പിളി പുതപ്പിലും പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശിയായ രാംബഹദൂര്‍ അന്ന് തന്നെ സ്ഥലം വിടുകയും ചെയ്തു.റാം ബഹദൂർ എന്നാണ് പ്രതിയുടെ പേര്. നാല് വർഷമായി ഭഗീരഥി ദാമിക്കൊപ്പം ഇയാൾ എളംകുളത്ത് താമസിച്ച് വരികയായിരുന്നു. ലക്ഷ്മിയെന്ന പേരിലാണ് കൊല്ലപ്പെട്ട ഭഗീരഥി ദാമി കഴിഞ്ഞിരുന്നത്. തെറ്റായ മേല്‍വിലാസം നല്‍കിയാണ് രണ്ടുവര്‍ഷക്കാലം എളംകുളത്ത് താമസിച്ചിരുന്നത്. ലക്ഷ്മിയെന്നാണ് പേരെന്നും ഭര്‍ത്താവെന്ന് പരിചയപ്പെടുത്തിയ രാജ്കുമാര്‍ ബഹദൂര്‍ മഹാരാഷ്ട്ര സ്വദേശിയാണെന്നുമായിരുന്നു യുവതി വീട്ടുടമയെ അറിയിച്ചത്. ഇരുവരും തമ്മില്‍ വഴക്കിടുന്നതും പതിവായതോടെ വീട്ടുടമ ഇവരോട് വീട് ഒഴിഞ്ഞുനല്‍കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ രണ്ടുപേരെയും കാണാതായി. ഇരുവരും നാട്ടില്‍ പോയതാകുമെന്നായിരുന്നു വീട്ടുടമ കരുതിയത്. ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.അതിനിടെ, കൊല്ലപ്പെട്ട നേപ്പാള്‍ സ്വദേശിനി ഭഗീരഥി ധാമിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നത് വൈകുമെന്നാണ് സൂചന. നേപ്പാളിലുള്ള അടുത്ത ബന്ധുക്കള്‍ ബുധനാഴ്ചയും മൃതദേഹം തിരിച്ചറിയാന്‍ എത്തിയില്ല. ഡി.എന്‍.എ. പരിശോധന പൂര്‍ത്തിയാക്കി ഉറപ്പിച്ച ശേഷം മാത്രമേ ബന്ധുക്കള്‍ക്ക് കൈമാറൂ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!