ഡെങ്കിപ്പനി വ്യാപനത്തെ തുടർന്ന് കേരളമുള്‍പ്പെടെയുള്ള 9 സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഉന്നതതലസംഘത്തെ അയച്ച് കേന്ദ്രം.ഡെങ്കിപ്പനി ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള പൊതുജനാരോഗ്യ നടപടികളില്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും കേന്ദ്രസംഘങ്ങള്‍ സഹായിക്കും. അസുഖം ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്രസംഘങ്ങള്‍ സഹായിക്കും.ആകെ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 80 ശതമാനവും കേരളം ഉൾപ്പെടെ 9 സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു. കേരളത്തിനുപുറമെ ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ജമ്മു & കശ്മീര്‍ എന്നിവിടങ്ങളിലേക്കാണ് കേന്ദ്രസംഘം എത്തുന്നത്
2021 നവംബര്‍ 1ന് ഡല്‍ഹിയില്‍ ഡെങ്കിപ്പനി സ്ഥിതിഗതികളെക്കുറിച്ചുള്ള അവലോകന യോഗത്തില്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശിച്ചതനുസരിച്ചാണ് നടപടി. രാജ്യത്തുടനീളം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 1,16,991 പേര്‍ക്കാണു രോഗബാധ സ്ഥിരീകരിച്ചത്.
ഡെങ്കിപ്പനി വ്യാപനം;കേരളമുള്‍പ്പെടെയുള്ള 9 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം എത്തും
