News Sports

സ്വപ്നങ്ങൾക്ക് അതീതമായ നേട്ടം;ഖേൽ രത്ന പുരസ്കാര തിളക്കത്തിൽ പിആർ ശ്രീജേഷ്

മലയാളി ഹോക്കി താരം പിആർ ശ്രീജേഷും ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണമെഡൽ ജേതാവായ ജാവലിൻ ത്രോ താരം നീരജ് ചോപ്രയും അടക്കം 12 കായിക താരങ്ങൾക്കാണ് ഈ വർഷത്തെ ഖേൽ രത്ന പുരസ്കാരം ലഭിച്ചത്. ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും മലയാളി താരവുമായ ഒളിമ്പ്യന്‍ പി ആർ ശ്രീജേഷ് പറഞ്ഞു . ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പുരസ്ക്കാരം സ്വപ്നങ്ങൾക്ക് അതീതമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീജേഷിന്റെ പ്രതികരണം

ഹോക്കി താരമായ തനിക്ക് പുരസ്ക്കാരം ലഭിച്ചതിൽ അഭിമാനമുണ്ട്. ഹോക്കിയെ വളർത്തുന്നതിന് പരിശ്രമം തുടരും. ഒളിമ്പിക്സിലെ മെഡൽ നേട്ടവും ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചതും നിരവധി പേർക്ക് പ്രചോദനമായിമാറും. ഇന്ന് കുട്ടികൾ പി.വി.സി പൈപ്പ് ഉപയോഗിച്ച് പോലും ഹോക്കി കളിക്കുന്നു. ഇത് വലിയൊരു മാറ്റം ആയി കാണുന്നു. കൂടുതൽ കുട്ടികൾക്ക് ഹോക്കി കളിക്കാൻ അവസരം ഉണ്ടാക്കണം. സ്കൂളുകളിൽ ഹോക്കി എത്തിക്കണം. കൂടുതൽ ടൂർണമെന്റ് നടത്തണം. ഇവ ഹോക്കിയുടെ പ്രചാരം വർധിപ്പിക്കും

2023 ലെ ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഏഷ്യൻ ഗെയിംസ്, കോമൺ വെൽത്ത് ഗെയിംസ് മുതലായ ടൂർണമെന്റുകൾ വരുന്നുണ്ട്. ഇതിലേക്കും ശ്രദ്ധ നൽകണം. രാജ്യത്തിനായി കൂടുതൽ മത്സരങ്ങൾ കളിച്ച് വീണ്ടും നേട്ടങ്ങൾ കൈവരിക്കണം. കൂടുതൽ കുട്ടികളെ ഹോക്കിയിലേക്ക് എത്തിക്കാൻ പ്രചോദനമായി മാറണം. ഇനി തന്റെ ലക്ഷ്യം അതാണ് എന്നും ശ്രീജേഷ് കൂട്ടിച്ചേർത്തു.

ഖേൽരത്‌ന പുരസ്കാരം നേടിയ കായിക താരങ്ങൾ
നീരജ് ചോപ്ര (അത്‌ലറ്റിക്‌സ്)
രവി ദാഹിയ (ഗുസ്തി)
പി ആർ ശ്രീജേഷ് (ഹോക്കി)
ലോവ്ലിന ബോർഗഹെയ്ൻ (ബോക്സിംഗ്)
സുനിൽ ഛേത്രി (ഫുട്ബോൾ)
മിതാലി രാജ് (ക്രിക്കറ്റ്)
പ്രമോദ് ഭഗത് (ബാഡ്മിന്റൺ)
സുമിത് ആന്റിൽ (ജാവലിൻ)
ആവണി ലേഖര (ഷൂട്ടിംഗ്)
കൃഷ്ണ നഗർ (ബാഡ്മിന്റൺ)
മനീഷ് നർവാൾ (ഷൂട്ടിംഗ്)
മൻപ്രീക് സിങ് (ഹോക്കി)
ഖേൽരത്‌ന പുരസ്കാരം നേടിയ കായിക താരങ്ങൾ
അർപീന്ദർ സിംഗ്-അത്ലറ്റിക്സ്
സിമ്രൻജിത് കൗർ-ബോക്സിംഗ്
ശിഖർ ധവാൻ-ക്രിക്കറ്റ്
ഭവാനി ദേവീ ചദലവദാ ആനന്ദ സുന്ദരരാമൻ-ഫെൻസിങ്
മോണിക്ക- ഹോക്കി
വന്ദന കതാരിയ- ഹോക്കി
സന്ദീപ് നർവാൾ- കബഡി
ഹിമാനി ഉത്തംപരാബ്- മല്ലക്കം
അഭിഷേക് വർമ്മ-ഷൂട്ടിംഗ്
അങ്കിത റെയ്ന-ടെന്നീസ്
ദീപക് പുനിയ-ഗുസ്തി
ദിൽപ്രീത് സിംഗ്-ഹോക്കി
ഹർമൻ പ്രീത് സിംഗ്-ഹോക്കി
രൂപീന്ദർ പാൽ സിംഗ്-ഹോക്കി
സുരേന്ദർ കുമാർ-ഹോക്കി
അമിത് രോഹിദാസ്-ഹോക്കി
ബീരേന്ദ്രലക്ര-ഹോക്കി
സുമിത്-ഹോക്കി
നീലകണ്ഠ ശർമ്മ-ഹോക്കി
ഹാർദിക് സിംഗ്-ഹോക്കി
വിവേക്സാഗർ പ്രസാദ്-ഹോക്കി
ഗുർജന്ത് സിംഗ്-ഹോക്കി
മന്ദീപ് സിംഗ്-ഹോക്കി
ഷംഷേർ സിംഗ്-ഹോക്കി
ലളിത് കുമാർ ഉപാധ്യായ-ഹോക്കി
വരുൺ കുമാർ-ഹോക്കി
സിമ്രൻജീത് സിംഗ്-ഹോക്കി
യോഗേഷ് കത്തുനിയ-പാരാ അത്ലറ്റിക്സ്
നിഷാദ് കുമാർ-പാരാ അത്ലറ്റിക്സ്
പ്രവീൺ കുമാർ-പാരാ അത്ലറ്റിക്സ്
സുഹാഷ് യതിരാജ്-പാരാ ബാഡ്മിന്റൺ
സിംഗ്രാജ് അദാന-പാരാ ഷൂട്ടിംഗ്
ഭവിന പട്ടേൽ-പാരാ ടേബിൾ ടെന്നീസ്
ഹർവിന്ദർ സിംഗ്-പാരാ അമ്പെയ്ത്ത്
ശരദ് കുമാർ-പാരാ അത്ലറ്റിക്സ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!