ക്വാറന്റീനില്‍ കഴിയുന്നില്ലെന്ന് പരാതി നല്‍കിയ അയല്‍വാസിയുടെ മകനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചിലാണ് സംഭവം. മുംബൈയില്‍ നിന്ന് നാട്ടിലെത്തിയ കുടിയേറ്റ തൊഴിലാളിയായ കലീം ആണ് അയല്‍വാസിയുടെ പന്ത്രണ്ടുകാരനായ മകനെ കൊന്നത്.
കലീം കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ നിന്ന് നാട്ടിലെത്തിയത്. ഇതിന് പിന്നാലെ ഇയാള്‍ ക്വാറന്റീനില്‍ കഴിയുന്നില്ലെന്ന് അയല്‍വാസിയായ ഓംകാര്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു. ഇതിനു പ്രതികാരമായി ഓംകാറിന്റെ 12കാരനായ മകന്‍ വേദിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.
ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് കലീം കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് സ്ത്രീകളടക്കം കലീമിന്റെ ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.