
കേരള സര്‍ക്കാരിന്റെ സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. മലയാളത്തില്‍ ട്വീറ്റ് ചെയ്തായിരുന്നു ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധം അറിയിച്ചത്. സാമ്പത്തിക സംവരണത്തിനെതിരെ ഭീം ആര്‍മി കേരള ഘടകം സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
‘സവര്‍ണ സംവരണം ഒരു സംഘപരിവാര്‍ അജണ്ടയാണ്. അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കും. കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിന്‍വലിക്കുക’, മുഖ്യമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വിറ്റര്‍ പോസ്റ്റില്‍ ചന്ദ്രശേഖര്‍ ആസാദ് കുറിച്ചു.
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഒക്ടോബര്‍ 23 ന് സാമ്പത്തിക സംവരണം പ്രാബല്യത്തിലായിരുന്നു.

