മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായ പിവി അൻവറിന്‍റെ ആരോപണങ്ങളെ അര്‍ഹിച്ച അവജ്ഞയോടെ തള്ളികളയുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. പി വി അൻവറിന്‍റെ ലക്ഷ്യം സിപിഐഎമ്മും എൽഡിഎഫ് സർക്കാരുമാണ്. അൻവര്‍ എന്ന് പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മറുപടി. അൻവര്‍ എംഎല്‍എയാണ്. എംഎല്‍എ എന്ന നിലയ്ക്ക് ആരോപണങ്ങള്‍ ഗൗരവമായി എടുത്തിരുന്നു. അതിന്‍റെ ഭാഗമായി അന്വേഷണത്തിന് സംവിധാനമൊരുക്കി. അന്വേഷണം നടക്കുന്നതിനിടെയാണ് അൻവര്‍ മാറി മാറി വന്നത്. അത് നേരെ ഇപ്പോള്‍ എൽഡിഎഫില്‍ നിന്ന് വിടുന്നുവെന്ന ഘട്ടത്തിലെത്തി. തെറ്റായ രീതിയിൽ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമം നടന്നു. ഇനിയിപ്പോ അൻവര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാൽ അതിനെയും നേരിട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏതെല്ലാം തരത്തിൽ തെറ്റായ രീതിയിൽ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമം നടന്നു.എൽഡിഫിനൊപ്പം നില്‍ക്കുന്നവരെ പിന്തിരിപ്പിച്ച് കൊണ്ടുപോകാനുള്ള ശ്രമം പലതരത്തിൽ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം ശ്രമത്തിന്‍റെ ഭാഗമായി നടത്തുന്ന കളിയുടെ കൂടെ അൻവറും ചേര്‍ന്നുവെന്നതാണ് അടുത്തകാലത്തെ അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ തെളിയിക്കുന്നത്. ഇതിൽ അത്ഭുതമില്ല. സ്വഭാവികമായ ഒരു പരിണമാണ് അത്. ഇനിയിപ്പോ പാര്‍ട്ടി രൂപീകരിച്ച് പോകാനാണെങ്കില്‍ അതും കാണാം. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും താന്‍ ഇവിടെ തന്നെയുണ്ട്. പി ശശിക്കെതിരായ ആരോപണങ്ങള്‍ അൻവറിന്‍റെ ശീലത്തിലുള്ളതാകാം. അദ്ദേഹത്തിന് പലതരത്തിലുള്ള ഇടപെടലുണ്ടാകും. അത് തന്‍റെ ഓഫീസിലെ ആളുകളുമായി കൂട്ടിചേര്‍ക്കേണ്ടതില്ല. എല്ലായിടത്തും മറ്റു തരത്തിൽ സഞ്ചരിച്ച് പോകുന്നതൊന്നും നല്ല മാര്‍ഗമല്ല. നല്ലതല്ലാത്ത മാര്‍ഗം അൻവര്‍ സ്വീകരിക്കുമ്പോള്‍ അതിന്‍റെ രീതിയിൽ തന്നെ പ്രതികരിക്കുന്നില്ല. ഒരു തരത്തിലുള്ള സംശയത്തിന്‍റെ നിഴലിലുമല്ല തന്‍റെ ഓഫീസിലുള്ളവര്‍ ഇരിക്കുന്നത്. അര്‍ഹിച്ച അവജ്ഞയോടെ തള്ളികളയുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.