Kerala

ഡൽഹി പൊലീസ് റെയ്ഡിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

തിരുവനന്തപുരം: മാധ്യമപ്രവർത്തകരുടെ വീടുകളിലെ ഡൽഹി പൊലീസ് റെയ്ഡിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഭരണകൂട ശക്തികൾക്കും സംഘ്പരിവാർ വിഭാഗങ്ങൾക്കും എതിരായി ആശയപരമായ സമരത്തിലേർപ്പെടാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന സ്വേച്ഛാധിപത്യമായ സമീപനമാണ് മാധ്യമരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

ഇന്ത്യയിലെ സർവമേഖലകളിൽ നിന്നും ഉയർന്നു കൊണ്ടിരിക്കുന്ന പ്രതിഷേധം നമ്മൾ ഇപ്പോൾ കാണുകയാണ്. പ്രതിഷേധാർഹമായ ഈ നിലപാട് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ല. പത്രസ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും ഹനിക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെ ജനാധിപത്യ ശക്തികൾ രാജ്യവ്യാപകമായി പ്രതിഷേധം ഉയർത്തുമെന്നാണ് പ്രതീക്ഷ.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിൽ റെയ്ഡ് നടന്നുവെന്ന വാർത്ത വസ്തുതാപരമായി ‍ശരിയല്ല. കർഷക സംഘത്തിന്റെ ഉൾപ്പെടെ സംഘടനാ പ്രവർത്തനം നടത്തുന്ന കെട്ടിട സമുച്ചയം സീതാറാം യെച്ചൂരിയുടെ പേരിലുള്ളതാണ്. അവിടെയാണ് കർഷസംഘത്തിന്റെ ഉൾപ്പടെയുള്ള ഓഫീസുകൾ പ്രവർത്തിക്കുന്നത്. അവിടെ ചില പത്രപ്രവർത്തകർ അടക്കള്ളവരും താമസിക്കുന്നുണ്ട്.

പത്രപ്രവർത്തകന്‍റെ താമസസ്ഥലമായത് കൊണ്ടാണ് അവിടെ റെയ്ഡ് നടന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മീഡിയവണിനെതിരെ നടന്ന സംഭവം നമുക്കറിയാവുന്നതാണ്. പല മാധ്യമങ്ങൾക്കും എതിരായി ഇത്തരം കടന്നാക്രമണങ്ങൾ നടത്തി വരികയാണ്. ഇതിനെ ജനാധിപത്യ ഇന്ത്യ ശക്തമായി നേരിടേണ്ടതുണ്ടെന്നും ഫലപ്രദമായി പ്രതിഷേധം രേഖപ്പെടുത്തണമെന്നുമാണ് പറയാനുള്ളതെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!