മഞ്ചേരി: സിപിഎം നേതാവ് അനിൽ കുമാറിന്റെ തട്ടം പരാമർശത്തിൽ വിമർശനവുമായി സമസ്ത. ലോകത്ത് ഹിജാബ് ധരിച്ച സ്ത്രീകൾ ഉന്നത സ്ഥാനങ്ങളിൽ എത്തുന്നുണ്ടെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ. തട്ടം തട്ടി മാറ്റലാണ് മലപ്പുറത്തിന്റെ പുരോഗതി എന്ന ധാരണ ശരിയല്ലെന്നും അബ്ദു സമദ് പൂക്കോട്ടൂർ വിമർശിച്ചു.കമ്മ്യുണിസത്തിന്റെ അടിസ്ഥാനം തന്നെ മത നിഷേധമാണ് . വോട്ട് രാഷ്രീയത്തിന് വേണ്ടി അദ്ദേഹം സ്വന്തം അഭിപ്രായമാണ് പറഞ്ഞതെന്ന് നാളെ പറഞ്ഞേക്കാം എന്നും സമസ്ത ഓർമ്മിപ്പിച്ചു. അദ്ദേഹം പാർട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്നയാളാണ് ,പാർട്ടി ക്‌ളാസുകളിൽ നിന്ന് പഠിച്ചതാണ് അനിൽ കുമാർ പറഞ്ഞത് അത് സിപിഐഎം നിലപാട് ആണെന്നും പുക്കോട്ടൂർ പറഞ്ഞു. വിദ്യാഭ്യാസം നേടുന്നതിന് ശിരോവസ്ത്രം തടസ്സമല്ല മത നിഷേധം വളർന്നാലേ പാർട്ടി വളരൂ അത്കൊണ്ടാണ് മലപ്പുറത്തെ അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞതെന്നും പൂക്കോട്ടൂർ വിമർശിച്ചു. തട്ടം ധരിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ,അതിന് താല്പര്യം ഇല്ലാത്തവർ അത് ധരിക്കാറില്ലെന്നും അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു. മലപ്പുറത്തെ പെൺ കുട്ടികൾ തട്ടം വേണ്ടെന്ന് പറയുന്നുണ്ടെങ്കിൽ അതിന് കാരണം വിദ്യാഭ്യാസവും കമ്മ്യൂണിസ്റ്റ് പാർട്ടിയും ആണെന്നായിരുന്നു അനിൽ കുമാറിന്റെ പ്രസംഗം.
“വിദ്യാഭ്യാസം നേടുന്നതിന് തട്ടം തടസ്സമല്ല”: അനിൽ കുമാറിന് മറുപടിയുമായി സമസ്ത

