ഡൽഹിയിൽ ആറ് വയസുകാരനെ ബലി നൽകിയ സംഭവത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ അറസ്റ്റിൽ.കഞ്ചാവ് ലഹരിയില്‍, കുട്ടിയെ ബലി നല്‍കണമെന്ന് ഭഗവാന്‍ ശിവന്‍ ആവശ്യപ്പെട്ടതായി തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ആറു വയസുകാരനെ കൊലപ്പെടുത്തിയതെന്ന് ആണ്‍കുട്ടികളുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.കുട്ടിയെ ഇവർ താമസിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി അവിടെ വച്ച് കറിക്കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയുയായിരുന്നു.ബീഹാർ സ്വദേശികളായ വിജയ് കുമാർ (19 ), അമർ കുമാർ (22 ) എന്നിവരാണ് അറസ്റ്റിലായത്. ഡൽഹി ലോധി കോളനിയിലെ സി.ആർ.പി.എഫ് കെട്ടിട നിർമ്മാണ മേഖലയിലാണ് കൊലപാതകം നടന്നത്.നിര്‍മ്മാണ കേന്ദ്രത്തില്‍ ‘ഭജന്‍സ്’ നടത്തുന്നതിനിടെയാണ് കുട്ടിയെ കാണാതായതെന്ന് മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ തൊട്ടടുത്തുള്ള ചേരിയില്‍ അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അച്ഛന്‍ വാതില്‍ ബലംപ്രയോഗിച്ച് തുറന്നുനോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹത്തിന് അരികില്‍ രണ്ട് ആണ്‍കുട്ടികളെ കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.
ആറുവയസുകാരനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ആണ്‍കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറയുന്നു.

