അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച പ്രവാസി വ്യവസായി എംഎ യൂസഫലി കണ്ണൂരിലെത്തി അന്തിമോപചാരം അർപ്പിച്ചു.എന്റെ ആത്മസുഹൃത്തായിരുന്നു കോടിയേരി. അദ്ദേഹത്തിന്റെ മരണത്തില്‍ എനിക്ക് ദുഃഖമുണ്ട്. 15 കൊല്ലം മുമ്പ് ദുബൈയില്‍ വന്ന കോടിയേരി ഷോപ്പിംഗ് മാള്‍ സന്ദര്‍ശിച്ച ശേഷം ഇതുപോലെ ഒന്ന് നമുക്കും വേണമെന്ന് പറഞ്ഞു.കൊച്ചിയിലെ ലുലുമോൾ ഉണ്ടാക്കാനാനുള്ള പ്രചോദനം തന്നത് ഞാൻ ബാലേട്ടനെന്ന് വിളിക്കുന്ന കോടിയേരിയാണ്. അദ്ദേഹം എന്റെ ആത്മ സുഹൃത്തായിരുന്നു. അദ്ദേഹത്തെ അവസാനമായി കാണാനാണ് കണ്ണൂരിലേക്ക് വന്നതെന്നും” എംഎ യൂസഫലി പറഞ്ഞു. കേരള രാഷ്ട്രീയ രംഗത്തെ നിസ്വാര്‍ത്ഥ സേവകനായിരുന്നു കോടിയേരിയെന്നും നിര്യാണം ഏറെ വേദനയോടും ദുഃഖത്തോടെയുമാണ് കേട്ടതെന്ന് അനുസ്മരണം രേഖപ്പെടുത്തി നേരത്തെ യൂസഫലി ;പറഞ്ഞിരുന്നു.
കോടിയേരി മൂളിയിൽനടയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം മൃതദേഹം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിലേക്കു വിലാപയാത്രയായി കൊണ്ടുപോയി. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാൻ സമൂഹത്തിലെ നാനാതുറകളിൽനിന്നുള്ള ആളുകളാണ് വീട്ടിലേക്ക് എത്തിയത്.