തിരുവനന്തപുരം: പി എസ്സി ചെയര്‍മാന്‍ എം കെ സക്കീറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ഇക്കാര്യം വ്യക്തമാക്കിയത്. പനിയെത്തുടർന്നു ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
താനുമായി സമ്പര്‍ക്കത്തിൽ വന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ചെയര്‍മാന്‍ നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് സ്വന്തം വസതിയിൽ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.

