Kerala News

പട്ടാപകൽ ജ്വല്ലറിയിൽ മോഷണം ; പരാതിയുമായി കൊടുവള്ളി സ്വദേശി, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൽപറ്റ :പട്ടാപകൽ ജ്വല്ലറിയിൽ നിന്നു മൂന്നര പവൻ മോഷ്ടിച്ചു. ഇന്നലെ രാവിലെ ചുങ്കം ജംക്‌ഷനിലെ ഫാഷൻ ജ്വല്ലേഴ്സിലാണ് മോഷണം നടന്നത്. കടയിൽ ചെമ്പിന്റെ തകിട് വാങ്ങാനെത്തിയ 2 പേരാണ് ലോക്കറ്റ് ഉൾപ്പെടെയുള്ളവ സൂക്ഷിച്ചുവച്ച ബോക്സ് മോഷ്ടിച്ചതെന്നു ഉടമ കൊടുവള്ളി സ്വദേശി കെ.അസൈനാർ പറഞ്ഞു. സിസിടിവിയിൽ പ്രതികൾ സ്വർണം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

അതേസമയം നോട്ടു മാറ്റാനായി ഇവർ തുറന്നുവച്ച ഡ്രോയിൽ കയ്യിടുകയും ചെയ്തതായി അസൈനാർ പറഞ്ഞു. സംഭവസമയം ഒരു ജീവനക്കാരൻ മാത്രമാണു കടയിലുണ്ടായിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതു മനസ്സിലായത്. അസൈനാറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!