Kerala News

പട്രോളിംഗ് സമയത്ത് പോലീസുകാർക്ക് നേരെ ആക്രമണം; എസ് ഐക്ക് പരിക്ക്

കാസർഗോഡ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാർക്കെതിരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം. ഉപ്പള ഹിദായത്ത് നഗറിൽ നടന്ന സംഭവത്തിൽ മഞ്ചേശ്വരം എസ്ഐ പി അനൂപിന് പരിക്കേറ്റു. വലത് കൈക്ക് പൊട്ടലേറ്റ എസ് ഐ സമീപത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദിച്ച രണ്ട് പേരെ എസ്ഐ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടാലറിയാവുന്ന മൂന്ന് പേരെ കൂടി പ്രതിചേർത്ത് അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇന്ന് പുലർച്ചെ പ്രദേശത്ത് പൊലീസ് പട്രോളിംഗിനിടെയാണ് സംഭവം. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ടാണ് പൊലീസ് നിർത്തിയത്. പിരിഞ്ഞുപോകാനുള്ള പൊലീസ് നിർദ്ദേശം സംഘം നിരസിക്കുകയും വാക്കുതർക്കത്തെ തുടർന്ന് ആക്രമിക്കുകയുമായിരുന്നു എന്നാണ് വിവരം. നേരത്തെ ഈ സംഘത്തിന്റെ തട്ടുകട എസ്ഐ അനൂപ് ഇടപെട്ട് പൂട്ടിച്ചിരുന്നു. ഇതിന്റെ വൈരാഗ്യവും ആക്രമണത്തിന് കാരണമായെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!