Kerala News

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്നവസാനിക്കും;

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറ് മണിയോടെ അവസാനിക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കേണ്ടത് കൊണ്ട് കൊട്ടി കലാശം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍.

1,76,412 വോട്ടർമാരുള്ള മണ്ഡലത്തിൽ 90,277 സ്ത്രീ വോട്ടര്‍മാരും 86,131 പുരുഷ വോട്ടർമാരുമുണ്ട് . 6,378 പേര്‍ 80-ന് വയസിനുമുകളിലുള്ളവരാണ്. 1,126 കന്നിവോട്ടര്‍മാര്‍ ജനവിധി രേഖപ്പെടുത്തും.

2021-ല്‍ ജെയ്ക് സി. തോമസിനെതിരെ ഉമ്മന്‍ചാണ്ടി 63,372 വോട്ടുകള്‍ നേടിയിരുന്നു. 9,044 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എല്‍.ഡി.എഫിന് 54,328 വോട്ടുകളും എന്‍.ഡി.എയ്ക്ക് 11,694 വോട്ടുകളും നേടിയിരുന്നു.

ഇടതുമുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് മണ്ഡലപര്യടനം ഞായറാഴ്ച പൂര്‍ത്തിയാക്കും. 300 ബൈക്കുകളുടെ അകമ്പടിയോടെ 12-ന് കൂരോപ്പടനിന്ന് പാമ്പാടിവരെ പര്യടനം ഉണ്ടാകും. എട്ട് പഞ്ചായത്ത് ആസ്ഥാനങ്ങളിലും പ്രത്യേകം പ്രചാരണകലാശം ഉണ്ടാകും. സി.പി.എം. സെക്രട്ടറി എം.വി.ഗോവിന്ദന്‍, ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എന്നിവര്‍ വിവിധ കുടുംബയോഗങ്ങളില്‍ സംസാരിക്കുന്നുണ്ട്.

യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ എല്ലാ മണ്ഡലങ്ങളിലൂടെയും പര്യടനം നടത്താനാണ് പരിപാടി. ഭാരത്‌ ജോഡോ യാത്രയുടെ മാതൃകയില്‍ നടക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും അതുണ്ടാകില്ല. എല്ലാ പഞ്ചായത്ത് ആസ്ഥാനത്തും കലാശ പരിപാടികളുണ്ടാകും. പാമ്പാടിയിലാണ് പ്രധാന പരിപാടി നടക്കുക. കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ബി.ജെ.പി.സ്ഥാനാര്‍ഥി ലിജിന്‍ലാലിന്റെ പ്രചാരണകലാശം പാമ്പാടിയില്‍ നടക്കും. കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ് എന്നിവര്‍ പങ്കെടുക്കും.
പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ പോളിങ് സുഗമമായി നടക്കുന്നതിനായി പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാലിനും അഞ്ചിനും അവധി നല്‍കി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഉത്തരവായി. വിതരണ/സ്വീകരണ/വോട്ടെണ്ണല്‍ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള കോട്ടയം ബസേലിയസ് കോളേജിന് നാല് മുതല്‍ എട്ട് വരെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അവധി പ്രഖ്യാപിച്ച് ഉത്തരവായിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന അഞ്ചിന് പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പിലെ വിതരണ-സ്വീകരണ കേന്ദ്രമായ ബസേലിയസ് കോളേജില്‍ പോളിങ് സാമഗ്രികളുടെ വിതരണം നാലാം തീയതി രാവിലെ ആരംഭിക്കും. പോളിങ് ചുമതലയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ രാവിലെ ഏഴിന് കോട്ടയം ബസേലിയസ് കോളേജില്‍ എത്തണമെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി അറിയിച്ചു.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൊണ്ടുപോകാനുള്ള വാഹനങ്ങളുടെ സുഗമമായ ഗതാഗതത്തിന്റെ ഭാഗമായി നാലാം തീയതി രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്കു 12 വരെ കളക്ടറേറ്റ് ട്രാഫിക് ഐലന്‍ഡ് മുതല്‍ ബസേലിയസ് കോളേജിന് മുന്‍വശത്തുള്ള ട്രാഫിക് ഐലന്‍ഡ് വരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്കേ പ്രവേശനമുള്ളൂ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!