പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ. കണ്ണിലടക്കം കടിയേറ്റ അഭിരാമിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ സ്ഥിതി ഗുരുതരമായതോടെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ കടിച്ചത്. അഭിരാമിക്ക് കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്ത് തെരുവുനായയുടെ കടിയേറ്റിരുന്നു
രണ്ടാഴ്ച മുമ്പാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. പാൽ വാങ്ങാൻ പോയ അഭിരാമിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ കുട്ടിയുടെ വീട്ടുകാർ എത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. പേ വിഷബാധയ്ക്കെതിരായ മൂന്ന് പ്രതിരോധ കുത്തിവെപ്പുകളും പെണ്‍കുട്ടി എടുത്തിരുന്നു.മൈലപ്ര സ്കൂളിലെ ഏഴാം ക്ലാസ് വിദ്യര്‍ത്ഥിനിയാണ് അഭിരാമി.
വാക്സിനെടുത്തിട്ടും.. തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ

