നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷ സാക്ഷി വിസ്താരത്തിനായി കൊച്ചിയിലെ പ്രത്യേക കോടതിയിൽരാവിലെ 11 മണിയോടെ ഹാജരായി. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ അടുത്ത സുഹൃത്താണ് നാദിർഷാ. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ നാദിർഷയേ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായാണ് നാദിർഷയെ വിസ്തരിക്കുന്നത്. മുന്നൂറിലധികം സാക്ഷികളുള്ള കേസിൽ കാവ്യമാധവൻ ഉൾപ്പെടെ 180 സാക്ഷികളുടെ വിസ്താരം പൂർത്തിയായിട്ടുണ്ട് . 2017ലാണ് കൊച്ചിയിൽവെച്ച് നടി അക്രമിക്കപ്പെട്ടത്. കേസിന്റെ വിചാരണ ആഗസ്റ്റിനകം പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി അനുവദിക്കണമെന്ന് സ്പെഷ്യൽ ജഡ്ജിയുടെ ആവശ്യ പ്രകാരം ആറു മാസം കൂടി സുപ്രീം കോടതി അനുവദിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിന് നാദിർഷ ഹാജരായി

