News

മുഖ്യമന്ത്രി അമേരിക്കയിലിരിക്കെ ഫയലില്‍ വ്യാജ ഒപ്പ്; ആരോപണവുമായി ബിജെപി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ സമയം ഫയലില്‍ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. മലായാള ഭാഷ ദിനാഘോഷവുമായി ബന്ധപ്പെട്ട് പൊതുഭരണവിഭാഗത്തില്‍ നിന്നുള്ള ഫയലില്‍ ഒപ്പിട്ടത് മുഖ്യമന്ത്രി അമേരിക്കയിലിരിക്കെയാണ്. ഈ കൈയൊപ്പിട്ടത് സ്വപ്ന സുരേഷാണോ ശിവശങ്കറാണോ എന്ന് സന്ദീപ് വാര്യര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്നും അദ്ദേഹം രാജി വെയ്ക്കണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

2018-ല്‍ സെപ്തംബര്‍ രണ്ടാം തിയതിയാണ് ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. തിരിച്ച് വരുന്നത് സെപ്തംബര്‍ 23-നാണ്. എന്നാല്‍ സെപ്തംബര്‍ മൂന്നിന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ മലയാള ഭാഷ ദിനാഘോഷവുമായി ബന്ധപ്പെട്ട ഫയലില്‍ സെപ്തംബര്‍ ഒമ്പതിന് തന്നെ ഒപ്പുവെച്ചെന്നും ഇത് ഡിജിറ്റല്‍ സി?ഗ്‌നേച്ചറല്ലെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!