Kerala Local Trending

പാലാ ഉപതെരഞ്ഞെടുപ്പിൽ എൻ ഹരി എൻഡിഎ സ്ഥാനാർത്ഥി

പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായ എന്‍ ഹരി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ പാലായിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ഹരി. തെരഞ്ഞെടുപ്പില്‍ ഹരി 24,800 വോട്ട് പാലായില്‍ പിടിച്ചിരുന്നു. ഇത്തവണ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

സീറ്റില്‍ താത്പര്യമറിയിച്ച് പിസി തോമസും പിന്തുണച്ച് പിസി ജോര്‍ജും രംഗത്തെത്തിയിരുന്നു. ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാല്‍ അത് ഗുണം ചെയ്യുമെന്നാണ് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടത്. തനിക്ക് കാര്യമായ സ്വാധീനം ഉള്ള മണ്ഡലമാണ് പാലായെന്നും അഭിപ്രായം മുഖവിലയ്‌ക്കെടുക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. എന്നാൽ‍, സീറ്റ് ബിജെപിയുടേത് ആയതിനാല്‍ വിട്ടുകൊടുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ പാര്‍ട്ടി എത്തുകയായിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!