Kerala News

ഓണ്‍ലൈന്‍ തട്ടിപ്പുകേസിലെ പ്രതികളില്‍നിന്ന് പണം തട്ടിയെന്ന കേസ്; കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥർ കേരളത്തിൽ പിടിയിൽ

ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതികളിൽ നിന്ന് പണം തട്ടിയെടുത്തെന്ന കേസിൽ നാല് കർണാടക പോലീസുകാർ പിടിയിൽ. കസ്റ്റഡിയിലെടുത്ത പ്രതികളുമായി വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ കേരള പോലീസ് ആണ് കര്‍ണാടക പൊലീസ് സംഘത്തെ പിടികൂടിയത്. പണം നല്‍കിയാല്‍ കേസില്‍നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞാണ് കര്‍ണാടക പൊലീസ് സംഘം ലക്ഷങ്ങള്‍ കൈക്കലാക്കിയതെന്നും ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍നിന്ന് 3.95 ലക്ഷം രൂപ കണ്ടെടുത്തതായും കൊച്ചി ഡിസിപി ശശിധരന്‍ പറഞ്ഞു.‌

ബെംഗളൂരു വൈറ്റ്ഫീൽഡ് സൈബർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സിഐ ശിവപ്രകാശ്, പൊലീസുകാരായ സന്ദേശ്, ശിവണ്ണ, വിജയകുമാർ എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസമാണ് കര്‍ണാടക പൊലീസ് സംഘം പണം തട്ടിയെടുത്തതായി കൊച്ചി പൊലീസിന് പരാതി ലഭിച്ചത്. ബെംഗളൂരു വൈറ്റ്ഫീല്‍ഡിലെ സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഓണ്‍ലൈന്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് കര്‍ണാടക പൊലീസ് സംഘം കൊച്ചിയിലെത്തിയത്.

ഓണ്‍ലൈന്‍ ഇടപാടില്‍ ബെംഗളൂരുവിലെ ഒരു സ്ത്രീക്ക് 26 ലക്ഷത്തോളം രൂപ നഷ്ടമായെന്നായിരുന്നു പരാതി. മലപ്പുറത്തുനിന്ന് രണ്ടുപ്രതികളെ കര്‍ണാടക പൊലീസ് സംഘം ആദ്യം കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ടാണ് മട്ടാഞ്ചേരിയില്‍നിന്ന് രണ്ടുപേരെ കൂടി പിടികൂടിയത്.

കൊച്ചിയിൽ വച്ച് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയതോടെയാണ് പ്രതികളുടെ ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് കൊച്ചി കളമശ്ശേരി പൊലീസ് ഇവരുടെ വാഹനം കണ്ടെത്തുകയും പണവുമായി പിടികൂടുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് വിളിപ്പിക്കുമ്പോൾ കൊച്ചിയിൽ ഹാജരാകണമെന്ന നിബന്ധനയോടെ ഉദ്യോഗസ്ഥരെ കർണാട പൊലീസിന് കൈമാറുമെന്നും കേരള പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!