Kerala News

കേരളത്തിലെ ആരോഗ്യ പരിപാലനം രാജ്യത്ത് ഒന്നാമത്;ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണം; പിണറായി വിജയൻ

കേരളത്തിലെ ആരോഗ്യ പരിപാലനം രാജ്യത്ത് ഒന്നാമതാണെന്നും ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബയോമെഡിക്കൽ വിവർത്തന ഗവേഷണ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദഗ്ദ്ധർ പങ്കെടുക്കുന്ന ഈ കോൺഫറെൻസിൽ ഉയർന്നുവരുന്ന നിർദേശങ്ങൾ സർക്കാർ സ്വീകരിക്കും.ഇതിനു മുൻപ് നടന്ന കോൺഫറൻസിൽ വിദഗ്ദർ നൽകി മിക്ക നിർദേശങ്ങളും നടപ്പിലാക്കുവാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. അത്തരത്തിലുള്ള ചർച്ചകൾക്ക് ഈ വേദി ഉപകരിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു.അന്തരാഷ്ട്ര കോൺഫറെൻസും ശില്പശാലയും മുഖ്യമന്ത്രി ഉത്‌ഘാടനം ചെയ്തു.
മെഡിക്കൽ ഡേറ്റ ശേഖരവും പ്രധാനമാണ്. വളരെ വലിയ ഒരു ഡേറ്റ ശേഖരം ഇപ്പോൾ സർക്കാരിന്റെ നിയന്ത്രണത്തിലുണ്ട്. മികച്ച ഗവേഷണ പഠനത്തിനായി അത് വളരെ സുരഷിതമായി വിദഗ്ദ്ധർക്ക് ലഭ്യമാക്കണം എന്നതാണ് സർക്കാരിന്റെ നിലപാട്. ബ്രെയിൻ ഗൈൻ എന്ന പദ്ധതിയുടെ ഭാഗമായി ലോകത്ത് എവിടെയുമുള്ള മഹാപ്രതിഭകളെ ക്ഷണിച്ചു കൊണ്ടുവരാനുള്ള പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ട്. മലയാളി ഗവേഷകർക്ക് വേണ്ട സൗകര്യങ്ങൾ ഇവിടെ തന്നെ ഒരുക്കും. അക്കാര്യത്തിൽ കേരളത്തിലെ ന്യൂനതകളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!