കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകിയതിന് ബെൽറ്റ് കൊണ്ട് ഭാര്യയെ ക്രൂരമായി മർദിച്ചു. മര്‍ദനമേറ്റ് കാഴ്ച നഷ്ടപ്പെട്ടെന്ന് യുവതിയുടെ പരാതി.മലപ്പുറം വാഴൂരിലാണ് സംഭവം. ഭാര്യയുടെ പരാതിയിൽ വാഴൂർ കൈതൊടി ഫിറോസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.നിസ്സാര കാര്യങ്ങൾക്കു പോലും ക്രൂരമായി മർദിക്കുമെന്ന് ഭാര്യയുടെ പരാതിയിൽ പറയുന്നു.ജൂലായ് 15-ന് അകാരണമായി മര്‍ദിച്ച് ഒരു കണ്ണിന് പരിക്കേല്‍പ്പിച്ചുവെന്നും നഫിയ മലപ്പുറത്തു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കണ്ണിനു പരിക്കേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കണ്ണിന്റെ 90 ശതമാനം കാഴ്ച പോയെന്നും ഇവര്‍ പറഞ്ഞു. ജൂൺ പതിനഞ്ചിന് കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകിയതിന് ഭർത്താവ് ബെൽറ്റ് കൊണ്ട് മർദിക്കുകയായിരുന്നു. മർദനത്തെ തുടർന്ന് കുഴഞ്ഞു വീണ യുവതിയെ ഭർത്താവും മാതാവു ചേർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. . 2011 ലായിരുന്നു. ഫിറോസ് ഖാനും പരാതിക്കാരിയായ യുവതിയും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞത് മുതൽ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് നിരന്തരം ഭർത്താവ് മർദിക്കുന്നതായി പരാതിയിൽ പറയുന്നു. ഗാർഹിക പീഡനത്തിനും മർദനത്തിനുമാണ് കേസെടുത്തത്.യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് വാഴയൂര്‍ കാരാട് തൈത്തൊടി ഫിറോസ്ഖാന്‍, പിതാവ് മുഹമ്മദ്കുട്ടി, മാതാവ് സഫീയ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഫിറോസ്ഖാനെ അറസ്റ്റ് ചെയ്ത് മലപ്പുറം ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.