Kerala News

പിണറായി സർക്കാരിനെ കാണുമ്പോളാണ് ഉമ്മൻ ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിയുടെ മൂല്യം കേരളം തിരിച്ചറിയുന്നത്,കുഞ്ഞൂഞ്ഞിന് ആശംസകൾ

കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.ആധുനിക കേരളത്തിന്റെ ശില്പിയെന്ന് നിസ്സംശയം പറയാവുന്നയാളാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നുവെന്ന നേട്ടം കൈവരിച്ചതിൽ ആശംസകളർപ്പിച്ചു കൊണ്ടുള്ളതായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നുവെന്ന നേട്ടം ഇനി പ്രിയപ്പെട്ട ഉമ്മൻചാണ്ടിയ്ക്ക് സ്വന്തം. സഭയിൽ 18,728 ദിവസങ്ങൾ പിന്നിട്ട് യാത്ര തുടരുന്ന അദ്ദേഹത്തിന് സ്നേഹാഭിവാദ്യങ്ങൾ.

കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിലൊരാളാണ് അദ്ദേഹം. സമാനതകളില്ലാത്ത വികസന മുന്നേറ്റം കൊണ്ട് കേരളത്തിന്റെ മുഖം മാറ്റിയ ഉമ്മൻചാണ്ടിയുടെ ഭരണം നാടിന്റെ സുവർണ്ണ കാലഘട്ടമായി ചരിത്രത്തിലുണ്ടാകും. സമസ്ത മേഖലകളും തകർത്തെറിഞ്ഞ് കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ച പിണറായി സർക്കാരിനെ കാണുമ്പോളാണ് ഉമ്മൻ ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിയുടെ മൂല്യം കേരളം തിരിച്ചറിയുന്നത്.

കൊച്ചിൻ മെട്രോ, കണ്ണൂർ എയർപോർട്ട് , വിഴിഞ്ഞം തുറമുഖം, എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ, ശ്രുതി തരംഗം, കാരുണ്യ, പുതിയ റോഡുകൾ, നൂറിലേറെ വലിയ പാലങ്ങൾ, വർധിപ്പിക്കുകയും ഒരിക്കൽ പോലും മുടങ്ങാതെ കൊടുക്കുകയും ചെയ്ത ക്ഷേമപെൻഷനുകൾ, 4 ലക്ഷത്തിലേറെ വീടുകൾ, പുതിയ സ്കൂളുകൾ – കോളേജുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ട് ചരിത്രത്തിൽ സുവർണ്ണ ലിപികളിലെഴുതിച്ചേർത്ത പേരാണ് ഉമ്മൻചാണ്ടിയുടേത്.

ആധുനിക കേരളത്തിന്റെ ശില്പിയെന്ന് നിസ്സംശയം പറയാവുന്ന പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന് ഒരിക്കൽക്കൂടി ആശംസകൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!