Kerala News

മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഐസിയു വെന്റിലേറ്ററുകള്‍ കൈമാറി

കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഏഴ് വെന്റിലേറ്ററുകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഓഡിറ്റേറിയത്തില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വി.ആര്‍ രാജേന്ദ്രന് വെന്റിലേറ്ററുകള്‍ കൈമാറി. ജില്ലയില്‍ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.

കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മുഖേന ഒരു വെന്റിലേറ്ററിന് 13,28,500 രൂപ നിരക്കിലാണ് വെന്റിലേറ്ററുകള്‍ വാങ്ങിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ആണ് പദ്ധതി നിര്‍വ്വഹണം. കോവിഡ് ചികിത്സയടക്കമുള്ള അടിയന്തിര ചികിത്സകള്‍ക്ക് വെന്റിലേറ്ററുകളുടെ കുറവ് മെഡിക്കല്‍ കോളേജിലുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് വെന്റിലേറ്ററുകള്‍ വാങ്ങി നല്‍കിയത്.

ഇതേ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഗ്രാമഞ്ചായത്തുകളിലെ കോവിഡ് കെയര്‍ സെന്ററുകള്‍/ വാര്‍ഡ് ആര്‍.ആര്‍.ടി കള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള 3700 പള്‍സ് ഓക്‌സീമീറ്ററുകളും വാങ്ങി നല്‍കിയിട്ടുണ്ട്. ജില്ലയിലെ അംഗീകൃത പെയിന്‍ & പാലിയേറ്റീവ് ക്ലിനിക്കുകള്‍ക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വാങ്ങി നല്‍കുന്നതിനുള്ള നടപടികളും പുരോഗമിച്ചു വരികയാണ്.

ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍, സ്ഥിരം സമിതി അംഗങ്ങളായ എന്‍.എം വിമല, കെ.വി റീന, പി സുരേന്ദ്രന്‍, മെമ്പര്‍മാരായ കൂടത്താങ്കണ്ടി സുരേഷ് മാസ്റ്റര്‍, ഐ.പി രാജേഷ്, അഡീഷണല്‍ ഡിഎംഒ ഡോ. എന്‍ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!