ആർട്ടിസാൻസ് ലേബർ ഡാറ്റാ ബാങ്ക്: രജിസ്ട്രേഷൻ ആഗസ്റ്റ് 31 വരെ
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ തയ്യാറാക്കുന്ന ആർട്ടിസാൻസ് ലേബർ ഡാറ്റാ ബാങ്കിൽ ആഗസ്റ്റ് 31 വരെ രജിസ്ട്രേഷൻ നടത്താമെന്ന് കോർപ്പറേഷൻ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ അറിയിച്ചു. അക്ഷയ കേന്ദ്രത്തിൽ പാൻ/ആധാർ/റേഷൻ കാർഡ് സഹിതം അപേക്ഷ ഫോം പൂരിപ്പിച്ചു നൽകി രജിസ്‌ട്രേഷൻ നടത്തണം. അപേക്ഷാ ഫോമിന് ആഗസ്റ്റ് 31 ശേഷം സാധുത ഉണ്ടായിരിക്കില്ല. അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് mdkadco@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ മാനേജിങ് ഡയറക്ടർ, കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ, സ്വാഗത്, ടി.സി. 12/755, ലോ കോളേജ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിലോ അയയ്ക്കണം.
പി.എൻ.എക്‌സ്. 2636/2020
ഓണം ബമ്പർ ഭാഗ്യക്കുറി പ്രകാശനം ഇന്ന് (ആഗസ്റ്റ് 4); ഒന്നാം സമ്മാനം 12 കോടി രൂപ
12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഓണം ബമ്പർ ഭാഗ്യക്കുറി 2020 ധനമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക് തിരുവനന്തപുരത്ത് ഇന്ന് (ആഗസ്റ്റ് 4) പ്രകാശനം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ ടിക്കറ്റ് ഏറ്റുവാങ്ങും. 300 രൂപയാണ് ടിക്കറ്റ് വില. അടുത്ത മാസം (സെപ്റ്റംബർ) 20ന് നറുക്കെടുക്കും. രണ്ടാം സമ്മാനമായി ഒരു കോടിരൂപ വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേർക്കും നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. ഇതിനുപുറമെ ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ജൂലൈ 30ലെ നറുക്കെടുപ്പ് മാറ്റി വച്ച മൺസൂൺ ബംബർ ഭാഗ്യക്കുറിയും ഇന്ന് (ആഗസ്റ്റ് 4) നറുക്കെടുക്കും.
പി.എൻ.എക്‌സ്. 2637/2020
ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് തുല്യതാ പരീക്ഷ മാറ്റി
ആഗസ്റ്റ് എട്ട് മുതൽ പത്തു വരെ നടത്താനിരുന്ന ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് തുല്യത പരീക്ഷ മാറ്റിവച്ചതായി ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്‌സ്. 2638/2020