കുന്ദമംഗലത്തെ സ്വകാര്യ ടൂറിസ്റ്റ് ഹോമായ അസെറ്റ് ഇന്‍ ടൂറിസ്റ്റ് ഹോം ക്വാറന്റൈന്‍ കഴിഞ്ഞതിന് അമിത പണം ഈടാക്കിയതായി പരാതി. ജൂലൈ ആറിന് ബാംഗ്‌ളൂരില്‍ നിന്നും വന്ന ബൈപാസ് സര്‍ജറി കഴിഞ്ഞ് ബെഡ് റെസ്റ്റിലുള്ള 65 വയസുള്ള അച്ഛനും അവരുടെ മകളും 28 ദിവസം കഴിഞ്ഞതിനാണ് ടൂറിസ്റ്റ് ഹോം അമിത പണം ഈടാക്കിയത്. 600 രൂപക്കെന്ന് പറഞ്ഞാണ് റൂം വാങ്ങിയിരുന്നത്. എന്നാല്‍ വെക്കേറ്റ് ചെയ്യാന്‍ പോയപ്പോള്‍ അത് 800 എന്ന നിലയില്‍ ആക്കി വാടക വാങ്ങി എന്നാണ് ആരോപണം. കലക്ടറുടെ പെര്‍മിഷനോടെയായിരുന്നു റൂം അനുവദിച്ചത്. എന്നാല്‍ ബില്‍ഡിങ്ങിന്റെ നാലാം നിലയില്‍ ആയിട്ടും ലിഫ്റ്റ് പോലും അനുവദിച്ചില്ല. റൂം വളരെ വൃത്തിഹീനവുമായിരുന്നു. എന്നാല്‍ ഇത് വൃത്തിയാക്കി നല്‍കാനും സ്ഥാപനത്തിലെ അധികാരികള്‍ തയ്യാറായില്ല എന്നും പരാതിയുണ്ട്. കൂടാതെ റൂമില്‍ വൈദ്യുതിയും ടീവിയും ഇല്ലായിരുന്നു. ക്വാറന്റൈനില്‍ കഴിഞ്ഞ 28 ദിവസവും ടിവി റെഡിയാക്കി നല്‍കിയില്ല. വെള്ളം ചോദിച്ചപ്പോള്‍ പോലും കൊടുക്കാത്ത അവസ്ഥ ഉണ്ടായെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ റൂം വെക്കേറ്റ് ചെയ്യാന്‍ പോയപ്പോള്‍ ഒറ്റയടിക്ക് മാസവാടക 600 പറഞ്ഞത് 800 ആയി. ഇത്തരത്തില്‍ 28 ദിവസത്തേക്ക് 5600 രൂപയാണ് ഒറ്റയടിക്ക് വാങ്ങിയത്. പിന്നീട് ബഹളം വെച്ചതിന്റെ അടിസ്ഥാനത്തില്‍ 1400 രൂപ മാത്രം കുറച്ച് നല്‍കി.
മറ്റ് വഴി ഇല്ലാത്തതിനാലാണ് സര്‍ജറി കഴിഞ്ഞ അച്ചനും മകളും ഇവിടെ കഴിഞ്ഞത്. ഇത്തരത്തില്‍ അമിത ലാഭം ഈടാക്കിയ മനുഷ്യത്വമില്ലാത്ത നടപടിക്കെതിരെ ജനങ്ങള്‍ക്ക് വലിയ അമര്‍ഷമുണ്ട്. എന്നാല്‍ വിഷയത്തില്‍ ടൂറിസ്റ്റ് ഹോം മാനേജര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

