പത്തനംതിട്ട ചിറ്റാര്‍ സ്വദേശി മത്തായിയുടെ മരണത്തില്‍ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര് രാജേഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ കെ പ്രദീപ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
മത്തായിയുടെ മരണത്തില്‍ വനം വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ജൂലൈ 28 ന് മരിച്ച മത്തായിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് 29നാണ്. ജി ഡി രജിസ്റ്ററില്‍ കൃതൃമം കാട്ടാന്‍ ശ്രമം നടന്നതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞിരുന്നു.