കോഴിക്കോട് : ആമസോൺ നദിക്കു കീഴെ നാലായിരം മീറ്റർ ആഴത്തിൽ 6000 കിലോമീറ്റർ സമാന്തരമായി മറ്റൊരു ഭൂഗർഭ നദി കണ്ടെത്തിയ കോഴിക്കോട് പതിമംഗലം സ്വദേശി ലോക പ്രശസ്ത ശാസ്ത്രജ്ഞൻ വലിയ മണ്ണത്താൽ ഹംസ ജനശബ്ദം യ ഓൺലൈൻ ന്യൂസിനൊപ്പം ചേരുകയാണ് .
ബ്രസീൽ നാഷണൽ ഒബ്സർവേറ്ററിയിലെ പെർമനന്റ് പ്രൊഫസറും ജിയോ ഫിസിക്സിൽ ശാസ്ത്രജ്ഞനുമായ വലിയ മണ്ണത്താൽ ഹംസയും സഹപ്രവർത്തകരും ചേർന്ന് കണ്ടെത്തിയ നദിയ്ക്ക് പിന്നീട് ആദര സൂചകമായി അദ്ദേഹത്തിന്റെ പേര് ചേർത്ത് റിയോ റിവർ ഹംസ എന്ന് വിളിച്ചു. തന്റെ ജീവിതവും നിലവിലെ കോവിഡ് പശ്ചാത്തലത്തെ കുറിച്ചും അദ്ദേഹവുമായി ഫോണിലൂടെ നടത്തിയ അഭിമുഖം .
നാട്ടിൻ പുറത്തെ വിദ്യാഭ്യസ സ്ഥാപനം മുതൽ ബ്രസീലു വരെയുള്ള ജീവിതം ?
കുട്ടിക്കാലം മുതൽ തന്നെ അറിവുകൾ നേടാൻ കടുത്ത അധിനിവേശമുണ്ടായിരുന്നു. ശാസ്ത്രം പിന്തുടരാൻ വലിയ രീതിയിലുള്ള ആഗ്രഹമായിരുന്നു. ചൂലാം വയലിലെ മാക്കൂട്ടംഎ എം യു പി സ്കൂൾ , കുന്ദമംഗലം ഹൈസ്കൂൾ തുടങ്ങിയ നാട്ടിൻ പ്രദേശത്തെ സാദാ വിദ്യാലയത്തിലാണ് പ്രൈമറി വിദ്യാഭ്യാസം നേടിയത്. പിന്നീട് 1960 ൽ കേരള സർവകലാശാലയിൽ നിന്ന് ബിരുദവും തുടർന്ന് ബിരുധാനാന്തര ബിരുദവും നേടി. അത് കഴിഞ്ഞു ഹൈദരാബാദ് ജിയോ ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയർ സയന്റിഫിക് അസിസ്റ്റന്റ് ആയി കരിയർ ആരംഭിച്ചു.
അങ്ങനെയിരിക്കെ സുഹൃത്തതാണ് കനേഡിയൻ വെസ്റ്റേൺ ഒന്റേരിയോ യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച് ഡി ചെയ്യാൻ വേണ്ടി ശുപാർശ ചെയ്യുന്നത്. അങ്ങനെ തുടരുന്ന ജീവിത സാഹചര്യത്തിലാണ് യൂണിവേഴ്സിയുടെ ഹ്രസ്വ സന്ദർശനങ്ങളുമായി ബന്ധപ്പെട്ട് ബ്രസീലിലെ എസ്. പോളോയിലേക്ക് ക്ഷണം ലഭിക്കുന്നത്. സന്ദർശന വിസയിൽ ഒരു ആറു മാസത്തേക്കുള്ള യാത്ര അത്ര മാത്രമേ കരുതിയിരുന്നുള്ളു. പക്ഷെ ജോലിയുടെ ഭാഗമായി 50 വർഷത്തിലേറെ താമസിക്കേണ്ടി വന്നു. അങ്ങനെ ഒരു സ്ഥിര താമസക്കാരനായി മാറി. ആദ്യ കാലങ്ങളിൽ ഭാഷ ഒരു പ്രശ്‌നമായിരുന്നു. പക്ഷേ പിന്നീട് പോർച്ചുഗീസ് ഭാഷ പഠിക്കാൻ ഞാൻ ചില ശ്രമങ്ങൾ നടത്തി, മലയാള ഭാഷയേക്കാൾ പഠിക്കാൻ എളുപ്പമായാണ് എനിക്ക് തോന്നിയത്.
ഇന്ത്യയും ബ്രസീലുമായി താരതമ്യം ചെയ്യുമ്പോൾ ?
ഇന്ത്യയും ബ്രസീലുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യങ്ങൾ തമ്മിൽ വളരെയധികം സാംസ്കാരിക വ്യത്യാസങ്ങളുണ്ട്. പൊതുവേ, ബ്രസീലിയൻ വിദ്യാർത്ഥികളേക്കാൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ ശാസ്ത്രം പിന്തുടരാൻ പ്രതിജ്ഞാബദ്ധരും ഏറെ താല്പര്യമുള്ളവരുമാണ്.
ഭക്ഷണം മറ്റൊരു പ്രശ്നമാണ്. എനിക്ക് ഇന്ത്യൻ പാചകരീതി ആദ്യം കുറച്ച് കാലങ്ങളിൽ വല്ലാതെ നഷ്ടമായി തോന്നിയിരുന്നു. പിന്നീട് ശീലങ്ങൾ മാറി ഇവിടത്തെ പ്രാദേശിക ഭക്ഷണവുമായി പൊരുത്തപ്പെട്ടു തുടങ്ങി.
ബ്രസീലിലെ കോവിഡ് കാലം ?
ഇന്ത്യയിലേക്കാൾ ഭീകരമായി ബ്രസീലിൽ കൊവിഡ് ഭീതി പടർന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ വംശഹത്യകളുടെ ഇരകളായവരെപ്പോലെ, ആയിരക്കണക്കിന് ആളുകളാണ് ഇവിടെ രോഗം ബാധിച്ച് മരിക്കുന്നത്.
Chloroquine ബ്രസീലിലേക്ക് കയറ്റുമതി ചെയുന്നത് ഇന്ത്യക്ക് ഗുണം ചെയ്തു.
ചൂലാംവയൽ എന്ന സ്ഥലത്തെ പ്രൈമറി സ്കൂളിൽ നിന്ന് എടുത്ത BCG വാക്സിനേഷൻ കൊണ്ട് പ്രതിരോധം നേടുകയും ഞാൻ കോവിഡ് മുക്തനാവാൻ അത് കരുത്തായി മാറുകയും ചെയ്തുവെന്നു പറയാം.
കോവിഡ് പ്രതിരോധത്തിലെ ഭരണ തലവന്മാരുടെ വീഴ്ച ?
ചില രാഷ്ട്രീയ നേതാക്കളുടെ അജ്ഞതയാണ് ബ്രസീലിലെ പകർച്ചവ്യാധി പ്രശ്നം രൂക്ഷമാക്കുന്നത്. ബ്രസീൽ പ്രസിഡന്റ് , ഗുരുവില വിശ്വസിക്കുന്ന വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ ഒരു ഗുരു (ഒലാവോ ഡി കാർവാലോ) യുഎസ്എയിലാണ് അദ്ദേഹത്തിന്റെ താമസം. ഭൂമി പരന്ന ഗ്രഹമാണെന്ന് ഈ ഗുരു വിശ്വസിക്കുന്നത്,നാസ നേതൃത്വത്തിൽ ചെയ്തെന്നു പറയുന്ന ബഹിരാകാശ യാഥാർത്യമല്ലാത്ത കാര്യമാണെന്നും ഒരു വിഡ്ഢിത്വമാണെന്നും, കാട്ടുതീ ആഗോള കാലാവസ്ഥയിൽ യാതൊരു മാറ്റം വരുത്തുന്നില്ലായെന്നും ഇദ്ദേഹം വിശ്വസിയ്ക്കുന്നു. മാത്രമല്ല കോവിഡ് പോലൊരു മഹാമാരിയ്ക്ക് Chloroquine ഏറ്റവും അനുയോജ്യമായ മരുന്നാണെന്നാണ് അദ്ദേഹം ധരിച്ചു വെച്ചിരിക്കുന്നത്. ഇത്തരം മണ്ടത്തരങ്ങളാണ് പ്രസിഡണ്ടും വിശ്വസിച്ചു പോരുന്നത്.
ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൽ (INPE) ജോലി ചെയ്തു വരുന്ന മികച്ച ഉദ്യോഗസ്ഥരെ അദ്ദേഹം പിരിച്ചു വിടുക വരെ ചെയ്തിട്ടുണ്ട്. മാത്രമല്ല അദ്ദേഹത്തിന്റെ ഔദ്യോഗിക വസിതിയിൽ സ്വന്തമായിട്ട് വ്യാജ വാർത്താ സംവിധാനം വരെ ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തെയും ഭരണത്തെയും പ്രകീർത്തിപെടുത്തുന്ന ഇത്തരം വെബ്‌സൈറ്റുകളെ പിന്നീട് കോടതി നിരോധിക്കുകയായിരുന്നു. ഫേസ്ബുക് തുടങ്ങിയ നവ മാധ്യമങ്ങൾ പിന്നീട് ഇത്തരം വെബ്സൈറ്റുകൾ നീക്കം ചെയ്യുകയാണ് ഉണ്ടായത്.
കോവിഡും ഇന്ത്യയും പിന്നെ കേരളവും ?
ഇന്ത്യ, പ്രത്യേകിച്ച് കേരളം ഇന്ന് കൊവിഡ് ഭീതിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വ്യാപിച്ച വൈറസിന്റെ നേരിയ വൈവിധ്യത്തിന്റെ കാരണമായിരിക്കാം ഇത്.
ഇന്ത്യയിലെ പ്രാദേശിക ഭക്ഷണശീലവുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്നതാണ് വാസ്തവം.