അടുത്തിടെയായി വാട്‌സപ്പ് ഹാക്ക് ചെയ്യപ്പെടുന്നുവെന്ന പരാതിയില്‍ പരിഹാരം നിര്‍ദേശിച്ച് കേരള പോലീസ്. വാട്‌സപ്പ് ഹാക്ക് ചെയ്യപ്പെടുന്നുവെന്ന നിരന്തരമായ പരാതിയില്‍ വാട്‌സാപ്പ് തന്നെ പുതിയ അപ്‌ഡേഷനില്‍ പുറത്തിറക്കിയ മാര്‍ഗം സ്വീകരിക്കാനാണ് പോലീസ് നിര്‍ദേശം.
‘ടൂ സ്റ്റെപ്പ് വേരിഫിക്കേഷനാണ്’ വാട്സാപ്പ് ഹാക്കിംഗ് തടയാനായി അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ വാട്സ് ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ ടു സ്റ്റെപ്പ് വേരിഫേക്കന്‍ ചെയ്യണമെന്ന് കേരളാ പൊലീസും നിര്‍ദേശിക്കുന്നു.
ഇതിനായി വാട്സ് ആപ്പിലെ സെറ്റിംഗ്സില്‍ ‘അക്കൗണ്ട്’ എന്ന് ക്ലിക്ക് ചെയ്യണം.
അതില്‍ ‘ടു-സ്റ്റെപ്പ് വേരിഫേക്കന്‍’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ‘എനേബിള്‍’ ബട്ടണ്‍ അമര്‍ത്തണം.
തുടര്‍ന്ന് ആറ് അക്കമുള്ള രഹസ്യ നമ്പര്‍ പിന്‍ നമ്പറായി സെറ്റ് ചെയ്യാന്‍ കമാന്‍ഡ് വരും. ഇതനുസരിച്ച് നമ്പര്‍ സെറ്റ് ചെയ്ത ശേഷം ഇ-മെയില്‍ ഐഡിയും കൊടുക്കുക.
പിന്നീട് എപ്പോഴെങ്കിലും ഈ നമ്പറില്‍ വാട്സ് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്താല്‍ ഈ രഹസ്യ നമ്പര്‍ ആവശ്യപ്പെടും