News

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സത്യാഗ്രഹം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സത്യാഗ്രഹം ആരംഭിച്ചു. സ്പീക്കിങ് ആപ്പ് കേരള എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സത്യാഗ്രഹം. സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം ഉം ബിജെപിയും ഒത്തുകളിക്കുന്നു എന്നും മുഖ്യമന്ത്രിയെക്കുറിച്ച് അന്വേഷണം നടക്കുന്നില്ല എന്നും സത്യാഗ്രഹത്തില്‍ വിവധ നേതാക്കള്‍ ആരോപിച്ചു.

കോവിഡിനെ മറയാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊള്ള നടത്തുകയാണ്. പിന്‍വാതില്‍ നിയമനങ്ങളും അന്വേഷിക്കേണം. സ്വര്‍ണക്കടത്ത് കേസ് അന്താരാഷ്ട്ര മാനങ്ങള്‍ ഉള്ള കേസായതിനാല്‍ സിബിഐ അന്വേഷണം ആണ് വേണ്ടത് എന്നും സത്യാഗ്രഹത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കന്‍റോണ്‍മെന്‍റ് ഹൗസിലും കെ.പി.സിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ദിരാഭവ നിലുമാണ് സത്യഗ്രഹമിരിക്കുന്നത്. സമരം ഒരു മണി വരെ നീളും.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്തെ പുതുപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസില്‍ നിന്നും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്തെ വസതിയില്‍ നിന്നുമാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.

.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!