നരിക്കുനി :നരിക്കുനി യില്‍ നിന്നും സി എം മഖാം കുന്ദമംഗലം സിവില്‍ സ്റ്റേഷന്‍ വഴി കോഴിക്കോട്ടെക്ക് കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണമെന്ന് സി പി ഐ എം കൊട്ട ക്കാവുവയല്‍ ബ്രാഞ്ച് കമ്മിറ്റിയോഗം ആവശ്യപെട്ടു. ഈ റോഡിലൂടെയോടുന്ന സ്വകാര്യ ബസ്സുകളെല്ലാം തന്നെ മെഡിക്കല്‍ കോളേജ് റൂട്ടിലാണ്. ഇത് വഴി കെ എസ് ആര്‍ ടി.സി ബസ് ഓടാത്തതിനാല്‍ വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും വൃദ്ധരും സ്ത്രീകളുമുള്‍പ്പെടെ യു ള്ള നൂറ് കണ ക്കിന് യാത്രക്കാര്‍ ഏറെ പ്രയാസം നേരിടുന്നുണ്ട്. അതിനാലാണ് ഇത്തരത്തില്‍ ഒരു ആവശ്യം. എന്‍ ഖാദര്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കെ വിനോദ് കുമാര്‍, എം കെ ശ്രീധരന്‍, എന്നിവര്‍ പ്രസംഗിച്ചു.പി സി വിജയന്‍ സ്വാഗതം പറഞ്ഞു.