Kerala kerala

തിരുവല്ലയിലെ പൊടിയാടിയില്‍ പുലിയിറങ്ങി

തിരുവല്ലയിലെ പൊടിയാടിയില്‍ പുലിയിറങ്ങി. തിരുവല്ല മാവേലിക്കര റോഡില്‍ പൊടിയാടി മണിപ്പുഴ ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പിന് പിന്‍വശത്തുള്ള റോഡിലാണ് പുലിയെ കണ്ടത്. ഇന്ന് രാവിലെ ആറുമണിയോടെ കോണ്‍ക്രീറ്റ് റോഡില്‍ നില്‍ക്കുന്ന പുലിയെ മണിപ്പുഴ തൈപ്പടവില്‍ വീട്ടില്‍ സംഗീതയാണ് കണ്ടെത്തിയത്. സംഭവം ഉടന്‍തന്നെ വാര്‍ഡ് മെമ്പര്‍ എന്‍ എസ് ഗിരീഷ് കുമാറിനെ വിവരം അറിയിച്ചു.

കയ്യില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ പുലിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലേക്ക് പുലി നടന്നകലകുകയായിരുന്നു. കണ്ടത് പുലിയെ തന്നെ ആണെന്ന് നാട്ടുകാര്‍ പറഞ്ഞു. കാട് നിറഞ്ഞ ആളൊഴിഞ്ഞ പുരയിടത്തില്‍ പുലി ഉണ്ടെന്ന് ആണ് പറയപ്പെടുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതായി വാര്‍ഡ് മെമ്പര്‍ പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!