കൊല്ലം: പുനലൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. പുനലൂര്‍ കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശിയായ സജീര്‍ (39) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത സമയത്ത് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പ്രായപൂര്‍ത്തിയായതിന് ശേഷവും പ്രതി പെണ്‍കുട്ടിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. പെണ്‍കുട്ടി പുനലൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

