തൃശൂര്‍: ഒല്ലൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട. രണ്ടര കിലോ എംഡിഎംഎ പിടികൂടി. കണ്ണൂര്‍ സ്വദേശി ഫാസില്‍(36)നെ അറസ്റ്റ് ചെയ്തു. ഒല്ലൂര്‍ പി ആര്‍ പടിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മയക്കുമരുന്ന് പിടി കൂടിയത്. വിപണിയില്‍ ഒന്നരക്കോടി രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.