National News

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ ഡ്രോണ്‍; അന്വേഷണം ആരംഭിച്ച് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ ഒരു ഡ്രോണ്‍ കണ്ടതായി റിപോര്‍ട്ടുകള്‍. തിങ്കളാഴ്ച പുലര്‍ച്ചെ 5.30-ഓടെ ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ട സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പിജി) ഉദ്യോഗസ്ഥരാണ് വിവരം പൊലീസിനെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ ഡല്‍ഹി പൊലീസ് തിരച്ചില്‍ ആരംഭിച്ചു, പക്ഷെ ഇതുവരെ അത്തരമൊരു വസ്തുവൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ട ചുമതലയുള്ള സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, ഡ്രോണിന് അനുമതിയില്ലാത്ത മേഖലയില്‍ ഡ്രോണ്‍ കണ്ടതിനെ കുറിച്ച് ഡല്‍ഹി പൊലീസിന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. പ്രധാണമന്ത്രിയുടെ വസതിയുടെ സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും അത്തരത്തിലുള്ള ഒരു വസ്തുവും കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ടെങ്കിലും പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം പറക്കുന്ന വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ന്യൂഡല്‍ഹി) പ്രണവ് തായല്‍ പറഞ്ഞു. വിമാനങ്ങളും ഡ്രോണുകളും പറത്തുന്നതിന് വിലക്കുള്ള അതീവ സുരക്ഷാ മേഖലയിലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!