കോഴിക്കോട് പാളയത്ത് നിന്നും എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍. ചക്കുംകടവ് സ്വദേശി റജീസിനെ(40)യാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് നൂറ് ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.അന്താരാഷ്ട്ര വിപണിയില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇവര്‍ കോഴിക്കോട്ട് എത്തിച്ചത്. ഗോഡൗണിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ബംഗളൂരുവിൽ നിന്ന് ചില്ലറ വിൽപനക്ക് എത്തിച്ചതാണ് ലഹരിമരുന്നെന്ന് എക്സൈസ് സംഘം കണ്ടെത്തി. ബെംഗളൂരുവില്‍നിന്ന് പാഴ്സല്‍ മാര്‍ഗം എം.ഡി.എം.എ. എത്തിച്ച് നഗരത്തിലെ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് റജീസെന്ന് എക്സൈസ് പറഞ്ഞു
ബംഗളൂരുവിൽ നിന്ന് ചില്ലറ വിൽപനക്ക് എത്തിക്കൽ;കോഴിക്കോട്ട് 15 ലക്ഷത്തിന്റെ ലഹരിമരുന്നുമായി യുവാവ് പിടിയില്‍

