രാഷ്ട്രീയ വിവാദങ്ങളിൽ പരോക്ഷ മറുപടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. സർക്കാർ വികസനം നടത്തുമ്പോൾ വിവാദങ്ങൾ ഉണ്ടാക്കി സർക്കാറിനെ കുലുക്കാം എന്ന് ആരും കരുതണ്ട. രാഷ്രീയം ആകാം പക്ഷെ വികസനത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ അങ്ങനെ കുലുങ്ങിയാൽ കുലുങ്ങി വീഴുന്ന ഒരു സർക്കാരല്ല കേരളത്തിൽ ഇന്ന് ഭരണം നടത്തുന്നത് എന്ന് അദ്ദേഹം കോഴിക്കോട് പറഞ്ഞു
മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വാക്കുകൾ
വികസനപ്രവർത്തനവുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ അതിന്റെ എല്ലാ നിലയിലുമുള്ള സന്തോഷം പങ്കുവെക്കുന്നത് ഈ നാട്ടിലെ പൗരന്മാരാണ്. അങ്ങനെ മുന്നോട്ട് പോകുമ്പോൾ സർക്കാരിനെ ഒന്ന് കുലുക്കി വികസനപ്രവർത്തനത്തെ മെല്ലെപോക്കാക്കി മാറ്റാമെന്ന് ആരെങ്കിലും ഒന്ന് കരുതിയാൽ, അങ്ങനെ കുലുങ്ങിയാൽ കുലുങ്ങി വീഴുന്ന ഒരു സർക്കാരല്ല കേരളത്തിൽ ഇന്ന് ഭരണം നടത്തുന്നത് എന്നുള്ളത് പൊതുവെ പറയുകയാണ്. ഏതെങ്കിലും പ്രത്യേക ആളെ നോക്കിയിട്ടല്ല പറയുന്നത്.