പരുത്തിപ്പള്ളി റേഞ്ച് ഓഫിസിൽ വനം വകുപ്പിന്റെ സ്ട്രോങ് റൂമിൽ നിന്ന് ചന്ദന വിഗ്രഹങ്ങൾ കാണാതായി. 9 വിഗ്രഹങ്ങളാണ് കാണാതായത്.8 ഗണപതി വിഗ്രഹങ്ങളും ഒരു ബുദ്ധ പ്രതിമയുമാണ് കാണാതായത്. 2016ലെ കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകളാണ് ഇത്. കേസിലെ വിചാരണ നടക്കുകയാണ്. വിചാരണ നടക്കുന്നതിനിടെ കോടതിയിൽ ഹാജരാക്കാൻ വേണ്ടി തിരഞ്ഞപ്പോഴാണ് തൊണ്ടു മുതൽ കാണാതായത് അറിയുന്നത്. സംഭവത്തിൽ പൊലീസിന് റിപ്പോർട്ട് കൈമാറാൻ വനംവകുപ്പ് മേധാവി പരുത്തിപ്പള്ളി റേഞ്ച് ഓഫിസർക്ക് നിർദേശം നൽകി.