രാജ്യത്ത് 24 മണിക്കൂറിനിടെ 44,111 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു . 738 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,05,02,362 ആയി. ഇതുവരെ 3,05,02,362 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 4,95,533 ആയി കുറഞ്ഞു.
ഭാരത് ബയോടെകിന്റെ കോവാക്സിൻ രോഗലക്ഷണങ്ങൾ ഉള്ള കോവിഡ് രോഗികളിൽ 77.8 ശതമാനം ഫലപ്രദമാണെന്ന് കമ്പനി പറഞ്ഞു. ഗുരുതരമായ രോഗലക്ഷണങ്ങൾ ഉള്ളവരിൽ കോവാക്സിൻ 93.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നും മൂന്നാംഘട്ട പരീക്ഷണത്തിലെ കണ്ടെത്തലുകൾ വിശദീകരിച്ചു കൊണ്ട് ഭാരത് ബയോടെക് പറഞ്ഞു.കോവിഡിന്റെ ഡെൽറ്റ വകഭേദമായ ബി.1.617.2 ന് എതിരെ കോവാക്സിൻ 65.2 ശതമാനം വരെ ഫലപ്രദമാണെന്നും കമ്പനി പറഞ്ഞു.

