Local News

സ്വർണക്കടത്ത്; കാക്ക രജ്ഞിന്റെ കൂട്ടാളി പിടിയിൽ അറസ്റ്റ് ചെയ്തത് വിദേശത്ത് നിന്ന് കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ എത്തിയ ഉടൻ

സ്വർണ്ണകവർച്ച സംഘത്തിലെ കാക്കരജ്ഞിത്തിന്റെ കൂട്ടാളിയായായ അബ്ബ എന്ന അബുബക്കർ പോലീസ് പിടിയിൽ. നിരവധി കേസുകളിലെ പ്രതിയായ കൊടുവള്ളി സ്വദേശിയായ ഇയാൾ 2018ൽ നടന്ന സ്വർണക്കടത്ത് ഇടപാടുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് കടന്നുകളഞ്ഞിരുന്നു. കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ വെച്ചാണ് ഇയാളെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്ത് . ഇയാൾക്കെതിരെ കുന്ദമംഗലം പോലീസ് നേരത്തെ തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സ്വർണ്ണം അടിച്ചു മാറ്റുന്ന (പൊട്ടിക്കൽ സംഘം ) കവർച്ചാസംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാൾ. കോഴിക്കോട് പെരിങ്ങളം സ്വദേശിനി മകനെ തട്ടി കൊണ്ടുപോയതായി കാണിച്ച് നൽകിയ പരാതിയുടെ അന്വേഷണത്തിന്മേലാണ് അബൂബക്കറിനെതിരെ പോലീസ് കേസ് എടുക്കുന്നത്. സ്വർണ്ണം അടിച്ചു മാറ്റുന്ന സംഘങ്ങൾ ആണ് ഇയാളെ തട്ടി കൊണ്ട് പോയത് എന്നാൽ അയാൾ നേരത്തെ കാക്ക രജ്ഞിന്റെ കൂട്ടാളിയായിരുന്നു. അയാൾക്കെതിരെയും നിരവധി കേസുകൾ ഉണ്ട് സംഘങ്ങൾ തമ്മിലുള്ള കുടി പകയാണ് പലപ്പോഴും തട്ടി കൊണ്ടുപോകലിൽ എത്തുന്നത്. കോഴിക്കോട് കരിപ്പൂർ എയർപോർട്ട് പരിസരം ഇത്തരം സംഘങ്ങളുടെ താവളമായി മാറിയിട്ടുണ്ട്. അതിനെതിരെ നട്ടുകാർ നിൽപു സമരം നടത്തേണ്ട സാഹചര്യം വരെയായിട്ടുണ്ട്. ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത് അമർച്ച ചെയ്യാൻ ഒരുങ്ങുന്ന ഉദ്യോസ്ഥരെ കെണിയിൽ പെടുത്തി അക്രമിക്കുന്ന രീതിയും ഇവർക്കുണ്ട്. കാക്ക രജ്ഞിത്തിന്റെ ചതിക്കെണിയിൽ പെട്ട് കരിപ്പൂർ എയർപോർട്ടിലെ രണ്ടു എസ് ഐ മാർ മാസങ്ങൾക്ക് മുമ്പെയാണ് സസ്പെൻഷനിലായത് . ഒരാൾ സസ്പെൻഷൻ കാലയളവിലാണ് റിട്ടയർ ആയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!