News

നന്മയുടെ ചെറുകുളത്തൂര്‍ മാതൃക; ശബ്ദമില്ലാത്തവരുടെ ശബ്ദമാവുകയെന്ന അര്‍ത്ഥം തിരിച്ചറിഞ്ഞവര്‍

ചെറുകുളത്തൂര്‍ എന്നത് ഒരു ചെറിയ പേരല്ല. അവയവദാന സന്നദ്ധതയിലൂടെ ലോകം ശ്രദ്ധിച്ച സ്ഥലപ്പേരാണത്. നന്മ നിറഞ്ഞ മനസുകളുടെ കൂട്ടായ്മകള്‍ കണ്ണുകളില്‍ ഉത്സവമായി
പ്രതിഫലിക്കുന്ന അനുഭവം അടുത്തറിയണമെങ്കില്‍ ഈ ഗ്രാമത്തിലെ മനുഷ്യരെ കാണണം.

ലോകം കോവിഡിന് മുമ്പില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. നാടും
നാട്ടുകാരുമൊക്കെ സാമ്പത്തിക പ്രതിസന്ധിയുടെ ഉച്ചസ്ഥായിയിലാണ്. മഹാമാരിയെ നേരിടാന്‍ ക ഴിയാവുന്നവരൊക്കെ സഹായിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തോട് പുറം തിരിഞ്ഞു നില്‍ക്കാന്‍ ചെറുകുളത്തൂരുകാര്‍ക്കാവുമായിരുന്നില്ല. അധികപേരും
അറച്ചുനില്‍ക്കുന്ന ഘട്ടത്തിലും പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ പുതുവഴികള്‍ തേടി ലോകത്തിന് മാതൃക കാണിച്ചവരാണവര്‍.

നന്മ നിറഞ്ഞ ചെറുകുളത്തൂരിന്‍റെ പ്രതിനിധികളായ നാല് പേരെകുറിച്ചാണ് പറഞ്ഞുവരുന്നത്. സര്‍ക്കാര്‍ ശംബളം വാങ്ങികൊിരുന്നപ്പോഴും സഹജീവി സ്നേഹത്തിലും
ഇടതുപക്ഷ രാഷ്ട്രീയത്തിലും സജീവ സാന്നിദ്ധ്യമായി പൊതുസമൂഹത്തില്‍ നിറഞ്ഞു നിന്നവര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ ഒരു മാസത്തെ
വീതം പെന്‍ഷന്‍തുകയും അധികമായി കുറച്ചു രൂപയും ചേര്‍ത്ത് അവര്‍ ഏല്‍പ്പിച്ചത് ഒരു ലക്ഷം രൂപയാണ്.

കൃഷി വകുപ്പില്‍ നിന്ന് അക്കൗണ്ട്സ് ഓഫീസറായി വിരമിച്ച ടി.പി മാധവന്‍ സര്‍വ്വീസ് സംഘടനാ രംഗത്ത് ഒരു കാലത്തെ മികച്ച സംഘാടകനായിരുന്നു. എന്‍.ജി.ഒ യൂണിയന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റ് പദവി വഹിച്ചിരുന്ന അദ്ദേഹം ഇപ്പോള്‍ സി.പി.ഐ
(എം) ന്‍റെ കുന്ദമംഗലം ഏരിയാ കമ്മറ്റി അംഗവും പൂവ്വാട്ടുപറമ്പ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമാണ്.

സഹകരണ വകുപ്പില്‍ ജോയിന്‍റ് രജിസ്ട്രാറായാണ് ടി.പി ശ്രീധരന്‍ വിരമിച്ചത്. ഇപ്പോള്‍ സി.പി.ഐ(എം) പൂവ്വാട്ടുപറമ്പ ലോക്കല്‍ കമ്മറ്റി അംഗമായി പ്രവൃത്തിക്കുന്ന അദ്ധേഹം സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമെന്ന നിലയില്‍
ശ്രദ്ധേയനാണ്.

പെന്‍ഷനേഴ്സ് യൂണിയന്‍റെ കുന്ദമംഗലം ബ്ലോക്ക് ട്രഷററും കണ്ണിപറമ്പ എ.എല്‍.പി സ്കൂളിലെ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററുമായ പി.കെ ബാലന്‍ മാസ്റ്റര്‍ ഏറ്റെടുക്കുന്ന കാര്യങ്ങള്‍ കണിശതയോടെയും കൃത്യതയോടെയും ചെയ്തു തീര്‍ക്കണമെന്ന നിര്‍ബന്ധ ബുദ്ധിക്കാരനാണ്.

ബാലന്‍ മാസ്റ്ററുടെ ഭാര്യയും കുറ്റിക്കാട്ടൂര്‍ എ.എല്‍.പി സ്കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയുമായ കെ.കെ നിര്‍മ്മല ടീച്ചര്‍ ഭര്‍ത്താവിനും മകനുമൊപ്പം ഇടതുപക്ഷത്തെ
ഹൃദയപക്ഷമായി കൊണ്ടുനടക്കുന്ന ഒരു പാര്‍ട്ടിക്കാരിയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ പ്രദേശത്തുകാരായ മറ്റ് പലരും സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. നാടിന്‍റെ സുരക്ഷയ്ക്കും കരുതലിനുമായി തങ്ങളുടെ വിഹിതം സംഭാവനയായി നല്‍കാന്‍ സന്നദ്ധരായ എല്ലാവരേയും സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭിവാദ്യം ചെയ്യുന്നു.

തങ്ങള്‍ക്കുള്ള സൗകര്യങ്ങളുടെ ഒരു ഭാഗം അപരന്കൂടി ഉപകാരപ്പെടണമെന്നതാണ് ഇവരുടെ തത്വശാസ്ത്രം. അവയനദാന
സന്നദ്ധതയിലൂടെ ഇതര നാട്ടുകാര്‍ക്ക് മാതൃകയും പ്രചോദനവുമാവാന്‍ ചെറുകുളത്തൂര്‍കാര്‍ക്ക് സാധിച്ചിട്ടുണ്ട്. “ഇടതുപക്ഷം ചേര്‍ന്ന് നില്‍ക്കുക” എന്നതാണ്
അവരുടെ രീതി. ശബ്ദമില്ലാത്തവരുടെ ശബ്ദമാവുകയെന്ന ഒരര്‍ത്ഥം കൂടി അതിനുണ്ടെന്ന് തിരിച്ചറിഞ്ഞവരാണവര്‍. ഇത്തരം ആളുകള്‍ നിലനില്‍ക്കുവോളം നാം നിരാശപ്പെടേതില്ല. ഈ നാട് അതിജീവിക്കുകതന്നെ ചെയ്യുമെന്നതുറപ്പ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!