കൊടുവള്ളി: മണ്ഡലത്തിലെ മലയോരമേഖലയിലെ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം. കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റി. ഔപചാരിക ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി എം എൽ എ കാരാട്ട് റസാഖ് നിർവ്വഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി രവീന്ദ്രൻ,വൈസ് പ്രസിഡൻ്റ് നിധീഷ് കല്ലുള്ളതോട്, സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാന്മാരായ ബേബി ബാബു, പി സി തോമസ് ,മെമ്പർമാരായ കെ.വി അബ്ദുൾ അസീസ്, വത്സല കനക ദാസ് ,മെഡിക്കൽ ഓഫീസർ നസ്റുൽ ഇസ്ലാം ,ടി സി വാസു, കെ കെ എം ഹനീഫ അൻവർ സഖാഫി എന്നിവർ സംബന്ധിച്ചു. ലാബ് സംവിധാനവും ഇതിനോടനുബന്ധിച്ച് ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് എം എൽ കാരാട്ട് റസാഖ് അറിയിച്ചു . കോവിഡ് 19 മഹാമാരിയുടെ കാലത്ത് സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ് സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിലുൾപെടുത്തി കട്ടിപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയത്.
കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയതിൻ്റെ ഭാഗമായി രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ ഒ.പി പ്രവർത്തനം ആരംഭിക്കുന്നതാണ്.പുതുതായി ഒരു ഡോക്ടർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നേഴ്സ് തുടങ്ങിയവരുടെയും സേവനം പൊതു ജനങ്ങൾക്ക് ലഭ്യമാകുന്നതാണ്.
കുടുംബാ രോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് എം എൽ എ യുടെ ആസ്തി ഫണ്ടിൽ ഉൾപെടുത്തി 59 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. അതിൻ്റെ പ്രവൃത്തി ഉടൻ ആരംഭിക്കാനിരിക്കയാണെന്ന് എം എൽ എ അറിയിച്ചു.

