ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ റെക്കോര്‍ഡെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 64.2 കോടിപേര്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു മുന്നോടിയായി നടത്തിയ പ്രസ് മീറ്റിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ വ്യക്തമാക്കിയത്.
വനിതാ പങ്കാളിത്തത്തിലും ഗണ്യമായ വര്‍ധനയുണ്ടായതായി കമ്മീഷന്‍ അറിയിച്ചു. 31.2 കോടി വനിതകളാണ് വോട്ട് ചെയ്തത്. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. സംതൃപ്തി നിറഞ്ഞ ദൗത്യമായിരുന്നുവെന്നും വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.