കുന്ദമംഗലം പന്തീർപാടത്ത് ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം. നിരവധി യാത്രക്കാർ ഉണ്ടായിരുന്ന ബസ്സിലെ കുട്ടികൾ ഉൾപ്പെടെ 25 ഓളം ആളുകൾക്ക് പരിക്ക് പറ്റി.നരിക്കുഴിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന റോയൽ എന്ന ബസ് ആണ് അപകടത്തിൽപെട്ടത്. സ്കൂൾ കുട്ടികളും മറ്റും ഉൾപ്പെടെ നിരവധി യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു. പരിക്കെറ്റവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതേ സ്ഥലത്ത് ഒരു മാസത്തിനു മുൻപ് ഈ മരത്തിൽ ഇടിച്ച് മറ്റൊരു വാഹനവും അപകടത്തിൽ പെട്ടിരുന്നു. അന്ന് അപകടം ഉണ്ടായത് അർദ്ധരാത്രിയിൽ ആയതിനാൽ വലിയ അപകടം ഒഴിവായി.